Around us

ടോള്‍ പിരിവ്: നാളെ മുതല്‍ ഫാസ് ടാഗ് നിര്‍ബന്ധം; ആശയക്കുഴപ്പം മാറാതെ ഉടമകള്‍ 

THE CUE

ദേശീയ പാതകളിലെ ടോള്‍ പിരിവിന് ഫാസ് ടാഗ് നാളെ മുതല്‍ നിര്‍ബന്ധമാക്കും. ഒരുദിവസം മാത്രം ശേഷിക്കെ മുപ്പത് ശതമാനം വാഹനങ്ങള്‍ മാത്രമാണ് ഫാസ് ടാഗ് പതിപ്പിച്ചിരിക്കുന്നത്. മറ്റ് ട്രാക്കുകളിലെ തിരക്ക് ഫാസ് ടാഗ് ട്രാക്കിലില്ല. ലോക്കല്‍ പാസുകള്‍ സംബന്ധിച്ചും ആശയക്കുയപ്പം തുടരുകയാണ്.

ഫാസ് ടാഗ് സംവിധാനത്തെക്കുറിച്ചുള്ള പരിചയക്കുറവും ആശയക്കുഴപ്പവും വാഹനഉടമകളില്‍ തുടരുകയാണ്. ബാങ്കുകളുമായി സഹകരിച്ചാണ് ഫാസ് ടാഗ് നല്‍കുന്നത്. ടോള്‍പ്ലാസകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഇതുവരെ സൗജന്യപാസ് നല്‍കിയിരുന്നു. ഇനി മുതല്‍ 265 രൂപയുടെ ഫാസ് ടാഗ് സംവിധാനത്തിലേക്ക് ഇവര്‍ മാറണം. ഇതിലും പ്രതിഷേധമുണ്ട്.

എന്താണ് ഫാസ് ടാഗ് സംവിധാനം

രാജ്യത്തെ ടോള്‍ പ്ലാസകളില്ല# നടപ്പിലാക്കുന്ന പുതിയ സംവിധാനമാണിത്. ഡിജിറ്റല്‍ പേയ്‌മെന്റായി ടോള്‍ നല്‍കാം. മുന്‍കൂറായി പണമടച്ച് വാഹനങ്ങള്‍ക്ക് കടന്നു പോകാമെന്നതാണ് പ്രത്യേകത. വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക് ചിപ്പുള്ള ടാഗുണ്ടാകും. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ടോള്‍ നിരക്ക് ഇതിലൂടെ ഈടാക്കും. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ വാഹന ഉടമയും ഫാസ് ടാഗ് അക്കൗണ്ട് തുടങ്ങണം. അക്കൗണ്ടില്‍ മുന്‍കൂറായി പണം നിക്ഷേപിക്കണം. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടി തുക നല്‍കണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT