Around us

എംസി കമറുദ്ദീനെതിരെ 7 വഞ്ചനാ കേസുകള്‍ കൂടി ; ഇതുവരെ 63 കേസുകള്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ 7 വഞ്ചനാ കേസുകള്‍ കൂടി. ഇതോടെ ഇദ്ദേഹത്തിനെതിരായ ആകെ കേസുകളുടെ എണ്ണം 63 ആയി. ചന്തേരയില്‍ ആറും കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ ഒരു കേസുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. തൃക്കരിപ്പൂര്‍, വലിയ പറമ്പ്, പടന്ന,പയ്യന്നൂര്‍ സ്വദേശികളായ ആറ് പേരില്‍ നിന്നായി 88,55,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേരയില്‍ കേസെടുത്തത്.

നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം തട്ടിയെന്ന ചെറുവത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ കേസ്. ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍, എംഡി പൂക്കോയ തങ്ങള്‍ എന്നിവരുടെ പേരിലാണ് കേസുകള്‍. അതേസമയം എംസി കമറുദ്ദീന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ട്രഷററുമായ തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പേരില്‍ 85 പേരില്‍ നിന്നായി അഞ്ച് ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയ ശേഷം പണമോ ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2013 ല്‍ തുടങ്ങിയ കോളജ് ഇപ്പോഴും താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷത്തിനകം സ്വന്തമായി കെട്ടിടം വേണമെന്ന നിബന്ധന ലംഘിച്ചാണ് പ്രവര്‍ത്തനമെന്നുമാണ് ആരോപണം. അതേസമയം ആക്ഷേപങ്ങള്‍ തള്ളി കോളജ് മാനേജ്‌മെന്റ് രംഗത്തെത്തി. ആറ് മാസത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറിയാല്‍ മതിയെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് വിശദീകരണം.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT