Around us

മൃതദേഹവുമായി കര്‍ഷകരുടെ പ്രതിഷേധം, കേന്ദ്ര മന്ത്രിയുടെ മകനെതിരെ കൊലക്കുറ്റത്തിന് കേസ്

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. രാവിലെ 11 മണിക്ക് ഡല്‍ഹിയിലേക്കുള്ള യു.പി ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

അതേസമയം കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യു.പി പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.

എന്നാല്‍ മകന്‍ ആശിഷ് മിശ്രയ്ക്ക് ആക്രമണവുമായി ബന്ധമുണ്ടെന്ന കര്‍ഷകരുടെ ആരോപണം നിഷേധിച്ച് മന്ത്രി അജയ് മിശ്ര രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരത്തിനെതിരായി മിശ്ര നടത്തിയ പ്രസ്താവനകള്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മിശ്രയുടെ സന്ദര്‍ശനം തടയാനായി ഒത്തുകൂടുകയായിരുന്നു കര്‍ഷകര്‍. ഇവര്‍ക്കിടയിലേക്കാണ് മന്ത്രിയുടെ മകന്റെ വാഹന വ്യൂഹം ഇടിച്ചുകയറ്റിയത്. കൊല്ലപ്പെട്ട എട്ടുപേരില്‍ നാല്‌പേര്‍ കര്‍ഷകരാണ്.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT