Around us

ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു; സമരം ശക്തമാക്കി പഞ്ചാബിലെ കര്‍ഷകര്‍

റിലയന്‍സ് ജിയോക്കെതിരെ പ്രതിഷേധവുമായി പഞ്ചാബിലെ കര്‍ഷകര്‍. നിരവധി സ്ഥലങ്ങളില്‍ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ ഈ രീതിയില്‍ പ്രതിഷേധിച്ചതോടെ ടെലികോം സേവനങ്ങളെ ബാധിച്ചു.

മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ജിയോയും റിലയന്‍സും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

അക്രമികളാണ് ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് പൊലീസ് വിശദീകരണം. ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള ടവറുകള്‍ക്ക് സുരക്ഷ നല്‍കുന്നുണ്ട്. സേവനം പുനഃസ്ഥാപിക്കുന്നതിനായി ജിയോ പൊലീസിന്റെ സഹായം തേടിയിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിശദീകരണം.

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" മലയാളം ടീസർ പുറത്ത്, ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 10 ന്

യൂട്യൂബിൽ പൂത്ത് കേറി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ'

നിമിഷ-സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ എത്തും

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

SCROLL FOR NEXT