Around us

ജിയോ-റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കും, അംബാനി അദാനിയിലേക്കും പ്രക്ഷോഭം, ബിജെപി ഓഫീസുകള്‍ ഉപരോധിക്കും

കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിന് മുന്നോടിയായി കടുത്ത ബഹിഷ്‌കരണ പരിപാടികളുമായി കര്‍ഷക സംഘടനകള്‍. കര്‍ഷക സമരം പിന്‍വലിക്കുന്നതിനായി കേന്ദ്രം മുന്നോട്ട് വച്ച അഞ്ചിന ഫോര്‍മുല തള്ളിയതിന് പിന്നാലെയാണ് സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകളുടെ കൂട്ടായമ തീരുമാനിച്ചത്. കോര്‍പ്പറേറ്റ് ഭീമന്‍മാരായ അംബാനിക്കും അദാനിക്കുമെതിരെ പ്രതിഷേധവും ബഹിഷ്‌കരണവും ശക്തമാക്കാനും കര്‍ഷക കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ കോണില്‍ നിന്നും കര്‍ഷകരെ ഡല്‍ഹിയിലെ പ്രക്ഷോഭ വേദിയിലേക്ക് എത്തിക്കാനും പ്രക്ഷോഭം ശക്തമാക്കാനുമാണ് തീരുമാനം.

രാജ്യവ്യാപകമായി റിലയന്‍സ് ഉള്‍പ്പന്നങ്ങളും, ജിയോ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കും. ഡിസംബര്‍ 14ന് ദേശവ്യാപകമായി ബിജെപി ആസ്ഥാനങ്ങള്‍ ഉപരോധിക്കും. അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലുള്ള മാളുകളിലും ടോള്‍ പ്ലാസകളിലും പ്രതിഷേധം സംഘടിപ്പിക്കും.

ഡല്‍ഹി ചലോ മുദ്രാവാക്യവുമായി ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഡിസംബര്‍ 14ന് പ്രക്ഷോഭം സംഘടിപ്പിക്കും. ബോയ്‌കോട്ട് അംബാനി അദാനി, ബോയ് കോട്ട് ജിയോ തുടങ്ങിയ ഹാഷ് ടാഗുകളിലുമായി ട്വിറ്ററിലും ഇതിനോടകം വ്യാപകമായി പ്രതിഷേധ ട്വീറ്റുകള്‍ വരുന്നുണ്ട്.

താങ്ങുവിലയിലയിലെ ഉറപ്പ്, സര്‍ക്കാര്‍ നിയന്ത്രിത ചന്ത നിലനിര്‍ത്താം, സ്വകാര്യമേഖലയെ നിയന്ത്രിക്കും തുടങ്ങിയ ഉറപ്പുകളിലൂന്നിയ കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുല കര്‍ഷക സംഘടനകളുടെ കൂട്ടായ്മ തള്ളിയിരുന്നു. കര്‍ഷകരെ ദ്രോഹിക്കുന്ന നിയമം പിന്‍വലിക്കണമെന്നാണ് സമരസംഘടനകളുടെ ആവശ്യം. അതേസമയം നിയമം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ഭവനിലെത്തി. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സീതാറാം യെച്ചൂരി, ഡി രാജ എന്നിവരാണ് രാഷ്ട്രപതി ഭവനിലെത്തിയത്.

Farmers call for nationwide protest Another ‘Delhi Chalo’ Call for Dec 14

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT