Around us

കാര്‍ഷിക ബില്ലിലെ പ്രതിഷേധം: എന്‍ഡിഎ വിട്ട് ശിരോമണി അകാലി ദള്‍

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു. കഴിഞ്ഞ ആഴ്ച അകാലിദളിലെ ഹര്‍സിമ്രത് കൗര്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.ഇന്നലെ രാത്രി നടന്ന അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം. ആദ്യകാലം മുതല്‍ ബിജെപി സഖ്യകക്ഷിയായ അകാലി ദളിന്റെ ശക്തി പഞ്ചാബിലെ കര്‍ഷകരാണ്. ശിവസേനയും തെലുങ്കുദേശം പാര്‍ട്ടിയും നേരത്തെ എന്‍ഡിഎ വിട്ടിരുന്നു.

മന്ത്രിസ്ഥാനം രാജിവെച്ചിരുന്നെങ്കിലും മുന്നണിയില്‍ തുടരുമെന്നായിരുന്നു നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്. കര്‍ഷകരുടെ പ്രതിഷേധം ശക്തിപ്രാപിച്ചതോടെയാണ് മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് പഞ്ചാബില്‍ നടക്കുന്നത്.

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കിയില്ലെന്നും പഞ്ചാബ്,സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്നും അകാലിദള്‍ ആരോപിച്ചു. ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് രാഷ്ട്രപതിയോട് അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ആവശ്യപ്പെട്ടിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT