Around us

വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക് അന്തരിച്ചു

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക് അന്തരിച്ചു. 59 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വെച്ചായിരുന്നു അന്ത്യം. സ്വകാര്യ ആവശ്യങ്ങള്‍ക്കായി നവംബര്‍ 20നാണ് കിം കി ഡുക് ലാത്വിയയിലെത്തിയത്.

1996ല്‍ പുറത്തിറങ്ങിയ ക്രൊക്കഡൈലാണ് (Crocodile)ആദ്യ ചിത്രം, ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും 2000ല്‍ വെനീസ് ചലച്ചിത്രമേളയില്‍ പ്രീമിയര്‍ ചെയ്ത 'ഐല്‍ ( THE ISLE)' ആണ് അദ്ദേഹത്തിന് ലോകശ്രദ്ധ നേടിക്കൊടുക്കുന്നത്. ബാഡ് ഗായ് (bad guy 2001), സ്പ്രിംഗ്, സമ്മര്‍, ഫോള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിംഗ് (Spring, Summer, Fall, Winter... and Spring -2003), സമാരിറ്റന്‍ ഗേള്‍ (Samaritan Girl-2004) 3 അയണ്‍ (3-Iron-2004), ഡ്രീം (Dream-2007), ആരിരംഗ് ( Arirang-2011), പിയത്ത( Pietà-2012), മൊബിയസ് (Moebius-2013) തുടങ്ങിയവയാണ് മറ്റ് പ്രധാനചിത്രങ്ങള്‍.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT