Around us

പ്രളയം: ഓര്‍മ്മയുണ്ടോ അതിജീവന പ്രതീകമായ താങ്ക്‌സ് ചിത്രം?; ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ ദുരന്തബാധിത കുടുംബത്തിന് നഷ്ടപരിഹാരമില്ല

THE CUE

ടെറസില്‍ വെളുത്ത അക്ഷരങ്ങളില്‍ എഴുതിയ താങ്ക്‌സ് മഹാപ്രളയത്തിന് ശേഷമുള്ള അതിജീവന ചിത്രങ്ങളിലൊന്നായിരുന്നു. കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി ധനപാലനാണ് ദുരന്തമുഖത്ത് നിന്നും ആളുകളെ രക്ഷിച്ച ഇന്ത്യന്‍ നേവിക്ക് ഉടുമുണ്ട് കീറി അക്ഷരങ്ങളാക്കി നന്ദി അറിയിച്ചത്. ടെറസിലെ 'താങ്ക്‌സിന്റെ' ആകാശ ചിത്രം സേനയും പങ്കുവെച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും വാര്‍ത്തയാകുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ 2019 ന്യൂ ഇയര്‍ ആശംസാകാര്‍ഡിലും ഫോട്ടോ ഉള്‍പ്പെടുത്തിയിരുന്നു.

മഹാപ്രളയം കഴിഞ്ഞ് രണ്ടാമത് പ്രളയമുണ്ടായി രണ്ട് മാസം കഴിഞ്ഞിട്ടും ധനപാലിന് പ്രളയ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പെരിയാറിന് സമീപത്തുള്ള ഒറ്റ നില വീടായിരുന്നു ധനപാലിന്റേത്. 2018ല്‍ 12 അടി ഉയരത്തില്‍ വെള്ളത്തില്‍ മുങ്ങിയ വീട് വാസയോഗ്യമല്ലാതായി. ഭിത്തികളിലെ വിള്ളലും വയറിങ് തകരാറും പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ധനപാലും കുടുംബവും. ശുചീകരണത്തിനായി അനുവദിച്ച 10,000 രൂപ മാത്രമാണ് ധനസഹായമായി ലഭിച്ചത്. റവന്യൂവകുപ്പിന്റെ മൂന്ന് സംഘമെത്തി വീട് പരിശോധിച്ച് ചിത്രങ്ങളെടുത്ത് പോയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല. വീടിന് പ്രത്യേകം പേരില്ലെന്നും റേഷന്‍കാര്‍ഡ് ഇല്ലെന്നുമെല്ലാമാണ് അധികൃതര്‍ കാരണങ്ങളായി പറഞ്ഞത്. കടുങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസിലേയും കളക്ടറേറ്റിലേയും ഉദ്യോഗസ്ഥരാണ് തനിക്ക് ആനുകൂല്യം നിഷേധിക്കുന്നതെന്ന് ധനപാലന്‍ പറയുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT