ഷെറീന സി കെ 
Around us

‘മതത്തെ വിമര്‍ശിച്ചതിന് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു’; കെവിന്‍ കേസ് ചൂണ്ടി സഹോദരന്‍മാരുടെ വധഭീഷണിയെന്ന് പെണ്‍കുട്ടി  

THE CUE

മതത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്വന്തം സഹോദരന്‍മാര്‍ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. മലപ്പുറം സ്വദേശിനി ഷറീന സികെയാണ് വീട്ടുകാരുടെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം അനുഭവം വെളിപ്പെടുത്തിയത്. സഹോദരന്‍മാര്‍ വധഭീഷണി മുഴക്കിയെന്നും ഒരാഴ്ച്ചയായി ശാരീരികവും മാനസികവുമായി പീഡനം അനുഭവിക്കുയായിരുന്നെന്നും ഷറീന ഫേസ്ബുക്കില്‍ കുറിച്ചു. കെവിന്‍ വധക്കേസ് ചൂണ്ടിക്കാട്ടി തെളിവില്ലാതെ തന്നെ കൊല്ലാന്‍ അറിയാമെന്ന് ഭീഷണിപ്പെടുത്തി. തനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദികള്‍ സഹോദരന്‍മാരും ബന്ധുക്കളും ആയിരിക്കുമെന്നും ഷെറീന വ്യക്തമാക്കി. വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഹോസ്റ്റലിലേക്ക് മാറുകയാണെന്ന് ഷെറീന 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരന്‍ കഴുത്തില്‍ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മര്‍ദിക്കുകയും ചെയ്തു. കെവിന്‍ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീര്‍ക്കാന്‍ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്.
ഷെറീന സി കെ
സ്വതന്ത്ര ചിന്തകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിന്റെ സജീവ പ്രവര്‍ത്തകയാണ് ഷറീന.

ഷെറീനയുടെ കുറിപ്പ്

ഞാൻ സേഫ് ആണ്...സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്.... മതവിശ്വാസവും മതവിമര്ശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം... പോലീസിൽ റിപ്പോർട്ട്‌ ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി... ഫോൺ പിടിച്ചു വാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷൻ ഇല്ലാതെ ഇരുന്നു... ചില സാങ്കേതിക പ്രശ്നങ്ങൾ എന്നെ പരാതി കൊടുക്കുന്നതിൽ നിന്ന് പിന്തിരിച്ചു... കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരൻ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മർദിക്കുകയും ചെയ്തു... മതപണ്ഡിതൻ ആയ എന്റെ ഒരു സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്നാണ്... കെവിൻ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീർക്കാൻ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്...

ഞാൻ ഇനി ആത്മഹത്യ ചെയ്യാൻ ഒന്നും പോവില്ല.. പോരാടാൻ തന്നെയാണ് തീരുമാനം... പോലീസ് സ്റ്റേഷൻലേക്ക് പോവുകയാണ്... പരാതി കൊടുത്താൽ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉൾപ്പെടെ ഭീഷണി.. അതിനാൽ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും...

എന്ന്
ഷെറീന സി കെ

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT