Around us

ക്ലബ് ഹൗസില്‍ കാണുന്നത് വ്യാജ അക്കൗണ്ട്, താനിതുവരെ അംഗത്വം എടുത്തിട്ടില്ലെന്ന് രവിചന്ദ്രന്‍ സി

ക്ലബ്ബ് ഹൗസില്‍ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ രവിചന്ദ്രന്‍ സിയുടെ വ്യാജ പ്രൊഫൈല്‍. രവിചന്ദ്രന്‍ തന്നെയാണ് തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ക്ലബ്ബ് ഹൗസില്‍ വ്യാജ പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടതായി അറിയിച്ചത്.

ക്ലബ്ബ് ഹൗസില്‍ താനിതുവരെ ജോയിന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലരുടെയും വ്യാജ അക്കൗണ്ടകള്‍ സൃഷ്ടിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായി മുമ്പ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ അറിയിപ്പെന്നും രവിചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ക്ലബ്ബ് ഹൗസ് എന്ന പുതിയ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമില്‍ ഞാന്‍ ഇതുവരെ ജോയിന്‍ ചെയ്തിട്ടില്ല. എങ്കിലും ഇതിനകം എന്റെ പ്രൊഫൈല്‍ ചിത്രം വെച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി അറിയുന്നു. ഒറ്റനോട്ടത്തില്‍ വ്യാജനാണെന്ന് തിരിച്ചറിയാമെങ്കിലും ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്.

132 പേര്‍ ഫോളോ ചെയ്യുന്നതായും 101 പേരെ ഫോളോ ചെയ്യുന്നതായും താഴെക്കാണുന്ന Messenger Screenshot സൂചിപ്പിക്കുന്നു. ഇത്രയും പേര്‍ തെറ്റിദ്ധരിക്കപെട്ടിരിക്കുന്നു എന്നര്‍ത്ഥം. ശബ്ദം അനുകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ടോ എന്നു വ്യക്തമല്ല. പലരുടെയും വ്യാജ അക്കൗണ്ടകള്‍ സൃഷ്ടിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായി മുമ്പ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

അതുകൊണ്ടുകൂടിയാണ് ഈ അറിയിപ്പ്. ഇത്തരം തറവേലകള്‍ കാണുമ്പോള്‍ മസ്തിഷ്‌കം ഉപയോഗിക്കുക. സംശയം തോന്നിയാല്‍ നേരിട്ട് ബന്ധപെടുക. മൈ ഫോണ്‍ നമ്പര്‍ ഈസ് 4455 ??

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT