Around us

ജയ് ശ്രീറാം ഫ്ലക്സ്:വ്യാജ വാര്‍ത്തയുമായി എ.എന്‍.ഐ; കേസെടുത്തത് മോദി-ഷാ ഫോട്ടോ വെച്ചതിനെന്ന് വാര്‍ത്ത

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭ ഓഫീസിന് മുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ലക്സ് വെച്ച സംഭവത്തില്‍ വ്യാജവാര്‍ത്തയുമായി ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പോസ്റ്ററുകള്‍ ഉയര്‍ത്തിയതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുത്തുവെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കലാപം സൃഷ്ടിക്കുന്നതിനായി ശ്രമിച്ചുവെന്നതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട്.

തദ്ദേശതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തില്‍ ഉയര്‍ത്തിയത്.പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ഫ്ലക്സ് തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. നഗരസഭാ സെക്രട്ടറിയുടെ പരാതിയിര്‍ ടൗണ്‍ പൊലീസാണ് കോസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്.പി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭരണഘടനാസ്ഥാപനത്തില്‍ ബി.ജെ.പി ഫ്ലക്സ് ഉയര്‍ത്തിയതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. മുനിസിപ്പല്‍ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം വിളിക്കുകയും, ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ വിരിക്കുകയും ചെയ്തത് ബി.ജെ.പി നേതാക്കളുടെ അറിവോടെ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉപയോഗിച്ചാണെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ സി.പി.എം ആരോപിച്ചിരുന്നു.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT