Around us

വിജയ് പി നായരുടെ ഡോക്ട്രേറ്റ് വ്യാജം, തട്ടിപ്പിന് സൈക്കോളജിസ്റ്റ് എന്ന പദവി ഉപയോ​ഗിച്ചതിനെതിരെ നിയമനടപടി

യൂട്യൂബ് ചാനലിലൂടെ വെര്‍ബല്‍ റേപ്പും സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും നടത്തിയ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോർട്ടുകൾ. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നാണ് പിച്ച്ഡി ലഭിച്ചതെന്നാണ് വിജയ് പി നായരുടെ അവകാശവാദം. ബിരുദം നല്‍കിയെന്ന് പറയുന്ന സര്‍വകലാശാല യുജിസിയുടെ അംഗീകാരമില്ലാത്ത കടലാസ് സര്‍വകലാശാലയാണെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെന്നൈയിലോ പരിസരങ്ങളിലോ ഈ പേരിൽ ഒരു സ്ഥാപനം ഇല്ലെന്നതാണ് തട്ടിപ്പ് പുറത്തുവരാൻ കാരണമായത്.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്നും ഡോക്ടറാണെന്നും അവകാശപ്പെട്ടുകൊണ്ടായിരുന്നു വ്യാജ പരാമർശങ്ങൾ നടത്തിക്കൊണ്ടുളള വീഡിയോകൾക്ക് ഇയാൾ വിശ്വാസ്യത നേടിയിരുന്നത്. പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. നിലവിൽ റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പദവി ഉപയോഗിക്കാന്‍ യോ​ഗ്യത ഉള്ളു. വിജയ് പി നായര്‍ക്കു രജിസ്ട്രേഷനില്ലെന്നാണ് കണ്ടെത്തൽ.

പി എച്ച് ഡി നേടി എന്ന് അവകാശപ്പെടുന്ന സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യസ വകുപ്പിന്റെയോ, യു ജി സിയുടെയോ അനുമതിയുളളതായി സൂചന ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തട്ടിപ്പിന് സൈക്കോളജിസ്റ്റ് എന്ന പദവി ഉപയോഗിച്ചതിൽ നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT