Around us

ബജ്‌റംഗദളിന്റെ വിദ്വേഷ പ്രചരണത്തിന് നേരെ ഫേസ്ബു ‌ക്ക് കണ്ണടച്ചു,വളര്‍ച്ച തടസപ്പെടുമെന്ന് ഭയന്നെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍

തീവ്രഹിന്ദുത്വ ഗ്രൂപ്പായ ബജ്‌റംഗദളിന്റെ വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്ക് നേരെ ഫേസ്ബുക്ക് കണ്ണടയ്ക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ബജ്‌റംഗദള്‍ വര്‍ഗീയത പ്രചരിപ്പിക്കുമ്പോള്‍ തങ്ങളുടെ സുരക്ഷാ നയങ്ങളില്‍ ഫേസ്ബുക്ക് വെള്ളം ചേര്‍ക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. കമ്പനിയിലെ ചില ജീവനക്കാരെ ഉദ്ധരിച്ചും ഔദ്യോഗിക രേഖകളെ ആധാരമാക്കിയുമാണ്‌ വാര്‍ത്ത. ഫേസ്ബുക്കിന്റെ സുരക്ഷാസംഘം ഭീകരസംഘടനയായി വിലയിരുത്തിയിരിക്കുന്ന ബജ്‌റംഗദളിനെതിരെ നിലപാടെടുത്താല്‍ കമ്പനിയുടെ വളര്‍ച്ചയെയും ജീവനക്കാരുടെ സുരക്ഷയെയും ബാധിക്കുമെന്ന് പറഞ്ഞാണ് ഇളവുകള്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഭരണത്തിലുള്ള ബിജെപിയുമായി ചേര്‍ന്ന് ഫേസ്ബുക്ക് ബജ്‌റംഗദളിന്റെ ധ്രുവീകരണ നടപടികള്‍ക്ക് ഒത്താശ ചെയ്‌തെന്നാണ് ഞായറാഴ്ച പുറത്തുവിട്ട വാര്‍ത്തയിലുള്ളത്.

ഫേസ്ബുക്കിന്റെ വഴിവിട്ട വിട്ടുവീഴ്ചകള്‍ വ്യക്തമാക്കി ഓഗസ്റ്റില്‍ വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് അടിവരയിട്ടുള്ള തുടര്‍ വാര്‍ത്തയാണ് ഇപ്പോഴത്തേത്. ബിസിനസ് വളര്‍ത്താന്‍ ഫേസ്ബുക്ക് ബജ്‌റംഗദളിനെ സര്‍വതന്ത്ര സ്വതന്ത്രമായി വിട്ടെന്ന് വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ആക്രമണ ആഹ്വാനങ്ങളുള്ള സന്ദേശങ്ങള്‍ അടക്കം പ്രചരിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ജൂണില്‍ ന്യൂഡല്‍ഹിക്ക് പുറത്ത് ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ബജ്രംഗദളിന്റെ വീഡിയോ സംബന്ധിച്ച ഫേസ്ബുക്കിന്റെ നടപടികളെ അധികരിച്ചാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. 2.5 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണത്തിന് ഫേസ്ബുക്ക് വളമിട്ടുകൊടുക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ ചട്ടങ്ങള്‍ പലതവണ ലംഘിച്ച ബജ്‌റംഗദള്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നും ബിജെപിക്കെതിരെ നീങ്ങിയാല്‍ ഇന്ത്യയിലെ ബിസിനസിന് കോട്ടം തട്ടുമെന്നും ഫെയ്‌സ്ബുക്ക് ഭയപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഫേസ്ബുക്ക് ഇന്ത്യയില്‍ ബിജെപിയോട് ചായ്‌വ് കാട്ടുന്നുവെന്നായിരുന്നു ഓഗസ്റ്റിലെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ജീവനക്കാരെയടക്കം ഉദ്ധരിച്ചായിരുന്നു അന്നത്തെയും വാര്‍ത്ത.

Facebook Went Soft On Bajrang Dal To Protect Business, Staff: Report

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT