Around us

ഓണത്തിന് മാറ്റു കൂട്ടാന്‍ 'പുലികളി'യുമായി ഫേസ്ബുക്ക്; അയ്യന്തോള്‍ പുലികളി കലാകാരന്മാരെ അണിനിരത്തി ഹ്രസ്വചിത്രം

ഇത്തവണത്തെ ഓണത്തിന് പുലികളിയെ അടിസ്ഥാനമാക്കി ഹ്രസ്വചിത്രവുമായി ഫേസ്ബുക്ക്. അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതിയിലെ അംഗങ്ങളെ അണിനിരത്തിയാണ് ഫേസ്ബുക്ക് ഇത്തവണ വിര്‍ച്വല്‍ ഓണാഘോഷത്തിന്റെ ഭാഗമായ ഹ്രസ്വചിത്രം നിര്‍മിച്ചത്.

സംവിധായകനായ അതുല്‍ കാട്ടൂക്കാരന്‍, ഡെന്റ്‌റ്‌സ മക്ഗാരിബൊവെന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഫേസ്ബുക്ക് ഹ്രസ്വചിത്രം നിര്‍മ്മിച്ചത്.

കഴിഞ്ഞ തവണത്തെ ഓണം ലോക്ക്ഡൗണില്‍ പെട്ടു പോയതിനാല്‍ ഓണ്‍ലൈന്‍ ആയി തങ്ങളെ ഒരുമിച്ചു കൊണ്ടു വരാന്‍ ഫേസ്ബുക്ക് സഹായിച്ചുവെന്ന് അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതിയിലെ കൃഷ്ണ പ്രസാദ് പറഞ്ഞു.

കഴിഞ്ഞ ഓണക്കാലത്ത് കോവിഡ്-19 ന്റെ വ്യാപനം മൂലം സാരമായി ബാധിക്കപ്പെടുമായിരുന്ന പുലികളിയെ തത്സമയ ഫേസ്ബുക്കിലൂടെ അവതരപ്പിക്കാന്‍ അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതിയ്ക്ക് സാധിച്ചിരുന്നു.

അതിജീവനത്തിന്റെ കാലത്ത് ആളുകള്‍ക്ക് ഓണ്‍ലൈന്‍ ആയി ഒരുമിക്കാനാകും എന്ന് തെളിയിക്കപ്പെടുമ്പോള്‍ അത് വലിയ രീതിയില്‍ അവതരിപ്പിക്കപെടേണ്ടതുണ്ട് എന്നതിനാലാണ് ഈ ഹ്രസ്വ ചിത്രം അവതരിപ്പിച്ചത് എന്ന് ഫേസ്ബുക്ക് ഇന്ത്യ മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ അവിനാശ് പന്ത് പറഞ്ഞു.

'ജനങ്ങള്‍ ഒറ്റയ്ക്കു നില്‍ക്കുന്നതിനു പകരം, ഒരുമിച്ചു നിന്നാല്‍ കൂടുതല്‍ ഫലവത്തായ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും എന്നതാണ് ഫേസ്ബുക്ക് വിശ്വസിക്കുന്നത്. ഇത്തവണത്തെ ഓണത്തിന് ഞങ്ങള്‍ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ഈ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. തികച്ചും അസാധാരണമായ ഇന്നത്തെ സാഹചര്യങ്ങളില്‍ അതിജീവനത്തിന്റെയും ഒപ്പം ആഘോഷത്തിന്റെയും പലവഴികള്‍ തുറന്നിടാമെന്നു ഈ ഹ്രസ്വചിത്രം ഓര്‍മ്മിപ്പിക്കുന്നു. ആളുകളെല്ലാം അകലങ്ങളില്‍ നില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സമൂഹങ്ങളുടെ ഭാഗമായി ഒന്ന് ചേര്‍ന്നു നില്‍ക്കാനാകും എന്ന് തെളിയിക്കപ്പെടുമ്പോള്‍ അത് ഒരു വലിയ ചിത്രപടത്തില്‍ അവതരിപ്പിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഈ ഹ്രസ്വചിത്രം,' അവിനാശ് പന്ത് പറഞ്ഞു.

ഇതുകൂടാതെ, ഓണാഘോഷങ്ങളുടെ ഭാഗമായി പുലികളിക്കു കൂടുതല്‍ ചാരുത പകരാനായി ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്ററും ഫേസ്ബുക്ക് അവതരിപ്പിക്കുന്നുണ്ട്. ഈ ഫില്‍റ്റര്‍ ഉപയോഗിച്ച് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഗര്‍ജ്ജിക്കുന്ന പുലിയുടെ മുഖംമൂടി അണിഞ്ഞ്, എല്ലാ വര്‍ഷവും പുലികളി അരങ്ങേറുന്ന തൃശൂരിലെ സ്വരാജ് റൗണ്ടില്‍ വിര്‍ച്വലായി പങ്കെടുക്കാനാകും. ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്റര്‍ ഉപയോഗിക്കാനായി ഫേസ്ബുക്കിലെ ന്യൂസ് ഫീഡില്‍ പോയി ക്യാമറ തിരഞ്ഞെടുത്ത ശേഷം 'റോറിങ് ഓണം' എന്ന ഫില്‍റ്റര്‍ തിരഞ്ഞെടുത്താല്‍ മതിയാകും. ആഗസ്ത് 19 മുതല്‍ ഇത് ഫേസ്ബുക്കില്‍ ലഭ്യമാകും.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT