Around us

‘പത്തെങ്കില്‍ പത്ത് നൂറെങ്കില്‍ നൂറ്’ : ദുരിതാശ്വാസനിധിയ്ക്ക് വേണ്ടി ചലഞ്ച് കാമ്പയിനുമായി സിനിമാലോകം  

THE CUE

പ്രളയക്കെടുതിയില്‍ ദുരിതം നേരിടുന്നവര്‍ക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ സോഷ്യല്‍ മീഡിയയില്‍ ചാലഞ്ച്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി താരങ്ങളടക്കം ആവശ്യപ്പെട്ടിരിക്കുന്നത്.

‘പത്തെങ്കില്‍ പത്ത് നൂറെങ്കില്‍ നൂറ്, കരുതലിന് കണക്കില്ല’ എന്നായിരുന്നു സംവിധായകന്‍ ആഷിക് അബുവിനെ ചാലഞ്ച് ചെയ്തു കൊണ്ട് സംഗീത സംവിധായകന്‍ ബിജിബാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ചാലഞ്ച് സ്വീകരിച്ച ആഷിക് അബു ഉടന്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്യുകയും കുഞ്ചാക്കോ ബോബന്‍ ടൊവിനോ തോമസ്,ആസിഫ് അലി, സൗബിന്‍ ഷാഹില്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരെ ചാലഞ്ച് ചെയ്യുകയും ചെയ്തു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്നും കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ലഭിച്ച തുക ദുരുപയോഗം ചെയ്തുവെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടന്നിരുന്നു. എന്നാല്‍ ദുരിതാശ്വാസനിധിയിലെ തുക മറ്റൊരു പ്രവര്‍ത്തനത്തിനും ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശനിയമപ്രകാരം ആര്‍ക്കും പരിശോദിക്കാവുന്നതേയുള്ളുവെന്നും മന്ത്രിമാര്‍ വിശദീകിരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം

വ്യാജപ്രചരണങ്ങളെ അതിജീവിച്ച് ഇന്നലെ മാത്രം നിധിയിലേക്ക് 61 ലക്ഷം രൂപ സംഭാവനയായി ലഭിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് 7 മണിവരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് മഴക്കെടുതികളില്‍ സംസ്ഥാനത്ത് 72 പേരാണ് മരിച്ചത്.58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 1639 ക്യാമ്പുകളിലായി 2,51,831 പേരാണുള്ളത്. കോഴിക്കോട്ട് 313 ക്യാമ്പുകളുണ്ട്. ഇവിടെയാണ് ഏറ്റവും കൂടുതലുള്ളത്. സംസ്ഥാനത്താകെ 286 വീടുകള്‍ പൂര്‍ണ്ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT