Around us

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് 9 എംഎം പിസ്റ്റള്‍ വാങ്ങും; 40 ലക്ഷം രൂപ അനുവദിച്ചെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എംഎം പിസ്റ്റളുകള്‍ വാങ്ങുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിസ്റ്റള്‍ വാങ്ങുന്നത്. ഇതിനായ് 40 ലക്ഷം രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.

'നിലവില്‍ എക്സൈസ് വകുപ്പില്‍ ഉപയോഗിച്ചു വരുന്ന 32 എംഎം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും ഭാവിയില്‍ ഈ പിസ്റ്റളുകള്‍ക്ക് വേണ്ട തിരകള്‍ ലഭ്യമാകാതെ വരുമെന്നും പിസ്റ്റള്‍ സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമുള്ളതും നിലവാരവമുള്ളതുമായ 9 എംഎം പിസ്റ്റള്‍ ഓട്ടോ വാങ്ങാനുള്ള ശുപാര്‍ശയില്‍ തീരുമാനമെടുത്തത്.

നേരത്തെ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ 32 എംഎം മോഡല്‍ പിസ്റ്റള്‍ മാത്രമാണ് ലഭ്യമായിരുന്നത്. അതിനാലാണ് എക്സൈസ് വകുപ്പ് ആ മോഡല്‍ പിസ്റ്റള്‍ വാങ്ങിയത്. ഇഷാപുരിലെ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിലവില്‍ 9 എംഎം പിസ്റ്റള്‍ ഓട്ടോ ലഭ്യമാണ്. ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിനോടും ഇഷാപുര്‍ ഓര്‍ഡന്‍സ് ഫാക്ടറിയോടും ഈ പിസ്റ്റളുകള്‍ വാങ്ങാനുള്ള പെര്‍ഫോമ ഇന്‍വോയിസ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിലും ഓര്‍ഡന്‍സ് ഫാക്ടറിയിലും സമര്‍പ്പിക്കുന്നതിനായി, 9 എംഎം പിസ്റ്റള്‍ ഉപയോഗിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താനും എക്സൈസ് വകുപ്പിന് 9 എംഎം പിസ്റ്റള്‍ വാങ്ങാന്‍ ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ പിസ്റ്റളുകള്‍ വാങ്ങുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചു', മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT