Around us

‘കാലന്‍ രാജിവെച്ച് പോകുന്ന ക്രൂരത’; ഡല്‍ഹി കലാപത്തില്‍ മതങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന 

THE CUE

കാലന്‍ പോലും രാജിവെച്ച് പോകുന്ന ക്രൂരതയാണ് ഡല്‍ഹി കലാപമെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലൂടെ വിഷയത്തില്‍ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാര്‍ട്ടി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപമേഖലകളിലെ കാഴ്ചകള്‍ ഹൃദയഭേദകമാണ്. ആളുകള്‍ കൊല്ലപ്പെട്ടത് കണ്ടാല്‍ യമരാജന്‍ തന്റെ പദവി ഒഴിഞ്ഞുപോകും. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും നിഷ്‌കളങ്കരായ മക്കള്‍ അനാഥരായിരിക്കുന്നു. നമ്മള്‍ അനാഥരുടെ പുതിയ ലോകമാണ് സൃഷ്ടിക്കുന്നത്. പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മുദസ്സര്‍ ഖാന്റെ മകന്റെ ചിത്രം കണ്ടുസഹിക്കാനാവില്ല. 50 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

പരിക്കേറ്റവര്‍ 500 ഓളം വരും. കരയുന്ന കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടിട്ടും മതങ്ങളില്‍ വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടോ. മനുഷ്യത്വത്തിന്റെ അന്ത്യമാണതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഹിന്ദു, മുസ്ലിം ക്രിസ്ത്യന്‍, മതേതരത്വം തുടങ്ങിയവയുടെ പേരിലുള്ള വിവാദങ്ങളാല്‍ ലോകം നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ഒരു ദൈവവും മനുഷ്യന്റെ രക്ഷയ്ക്ക് ഓടിയെത്തിയില്ല. അത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാരുകള്‍ പോലും വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ്. എഡിസണ്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിച്ചിരുന്നില്ല. ശാസ്ത്രപരോഗതിയും കണ്ടുപിടുത്തങ്ങളും മൂലാണ് എല്ലാ വീടുകളിലും വൈദ്യുതിയെത്തിത്.

മതത്തേക്കാള്‍ പ്രധാനമാണ് വൈദ്യുതി. മതം ഒരിക്കലും നന്‍മയോ അഭയമോ നല്‍കുന്നില്ലെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. കൊറോണയില്‍ ചൈന എത്രത്തോളം പ്രതിസന്ധി അനുഭവിക്കുന്നുവെന്ന് നോക്കൂ. ലോകത്താകമാനമുള്ള ജനങ്ങള്‍ക്ക് പലവിധ അസുഖങ്ങളുണ്ട്. എന്നാല്‍ രോഗവിമുക്തിക്കായി അവര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുകയാണ്. എന്നാല്‍ ഒടുക്കം ഫ്‌ളെമിംഗോ കണ്ടെത്തിയ മരുന്ന് കഴിച്ചാണ് ഭേദമാകുന്നത്. അള്ളായ്ക്ക് മുദസ്സര്‍ ഖാനെ രക്ഷിക്കാനായില്ല ഭഗവാന് അങ്കിത് ശര്‍മയെയും കാക്കാനായില്ല. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ അവസ്ഥ നോക്കൂ. നിരവധി കുട്ടികള്‍ക്കാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും സേന എഡിറ്റോറിയലില്‍ വിശദീകരിക്കുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT