Around us

ഹരിതയിലെ പ്രശ്‌നം വഷളാവാന്‍ കാരണം പി.കെ. നവാസ്, ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ ഇ.ടി. മുഹമ്മദ് ബഷീറിന്റേതെന്ന് കരുതുന്ന ശബ്ദശകലം പുറത്ത്. ഹരിത വിഷയം വഷളാവാന്‍ കാരണം പി.കെ. നവാസ് ആണെന്നാണ് ശബ്ദ രേഖയില്‍ പറയുന്നത്. നവാസിനെതിരെ ഉന്നതാധികാര സമിതിയില്‍ താന്‍ ശക്തമായ നിലപാട് എടുത്തിരുന്നെന്നും ഇ.ടി. ശബ്ദരേഖയില്‍ പറയുന്നു.

എം.എസ്.എഫുമായും ഹരിതയുമായും തെറ്റി. ഇനി സംഘടന നന്നാവാന്‍ പി.കെ. നവാസിനെ പുറത്താക്കുകയാണ് ഇനി വേണ്ടത്. ഉചിതമായ നടപടി വേണ്ടിയിരുന്ന സംഭവമായിരുന്നു എന്നും ശബ്ദരേഖയില്‍ ഇടി മുഹമ്മദ് ബഷീര്‍ പറയുന്നതായി കേള്‍ക്കാം.

'കഴിഞ്ഞ ദിവസം ഇരുന്നപ്പോള്‍ ഞാന്‍ സ്‌ട്രോങ്ങ് ആയി പറഞ്ഞു, ഞങ്ങള്‍ ഉള്ളപ്പോള്‍ തന്നെ. എം.എസ്.എഫ് പ്രശ്‌നങ്ങള്‍ക്ക് കാരണം നവാസ് വന്ന വഴിയിലെ സംഗതികൊണ്ടാണ്. ഹരിതയുമായി തെറ്റി, എം.എസ്.എഫുകാരുമായി തെറ്റി. ഇനി അത് പൂര്‍ണമാവണമെങ്കില്‍ ഇവനെയും കൂടി ഒഴിവാക്കുകയാണ് വേണ്ടത്,' ശബ്ദരേഖയില്‍ പറയുന്നു.

ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാനുള്ള തീരുമാനം മുസ്ലീം ലീഗ് ഒറ്റക്കെട്ടായി എടുത്തതാണ് എന്നായിരുന്നു നേരത്തെ ലീഗ് പറഞ്ഞിരുന്നത്.

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

ഉടലോളം ഉയിരോളം; കെ.വി.വിജേഷിനെ കുറിച്ച്

SCROLL FOR NEXT