Around us

ആറ് വയസുള്ള മകനെ അമ്മ കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ തള്ളിയിടാന്‍ ശ്രമിച്ചെന്ന് നാട്ടുകാര്‍; വളര്‍ത്താന്‍ മാര്‍ഗമില്ലെന്ന് അമ്മ

എറണാകുളത്ത് ആറു വയസുള്ള മകനെ അമ്മ കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് തള്ളിയിട്ടെന്ന ആരോപണവുമായി നാട്ടുകാര്‍. മഴുവന്നൂരിലാണ് സംഭവം. ബസ് കാത്തുനില്‍ക്കുന്നതിനിടെ അമ്മ കുട്ടിയെ ബസിനടിയിലേക്ക് തള്ളിയിട്ടെന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നത്.

നാട്ടുകാര്‍ ഇടപെട്ട് ബസ് നീങ്ങുന്നതിന് മുമ്പ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

അഞ്ച് മക്കളുണ്ട്, കുട്ടിയെ വളര്‍ത്താന്‍ കഴിയില്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. നേരത്തെ കുട്ടിയെ ഒരു ബാലമന്ദിരത്തിലാക്കുകയും അവിടെ നിന്ന് കുട്ടി അമ്മയുടെ അടുത്തേക്ക് തിരിച്ചെത്തിയാതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികളായ നാട്ടുകാരുടെ മൊഴിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT