Around us

ഈരാറ്റുപേട്ടയിലെ എസ് ഡി പി ഐ പിന്തുണ, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് സി പി എം

ഈരാറ്റുപേട്ട സി.പി.ഐ.എമ്മില്‍ അച്ചടക്ക നടപടി. നഗരസഭയില്‍ അവിശ്വാസ പ്രമേയത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ചതിനാണ് നടപടി.

രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളെ സി.പി.ഐ.എം തരംതാഴ്ത്തി. ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ അവിശ്വാസ പ്രമേയം പാസായത് സംസ്ഥാന തലത്തില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് നടപടി.

ഈരാറ്റുപേട്ട ലോക്കല്‍ സമ്മേളനം കടുത്ത വിഭാഗീയത കാരണം ഇതുവരെ നടത്താനായില്ല. സമ്മേളനത്തില്‍ വ്യാപകമായ മത്സരം വന്നതിനെ തുടര്‍ന്ന് സമ്മേളനം മാറ്റി വെക്കുകയായിരുന്നു.

എട്ട് നേതാക്കള്‍ക്കെതിരെയാണ് ആകെ നടപടിയെടുത്തത്. സമ്മേളനം നടക്കാതിരിക്കുന്നതില്‍ കൂടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ചിലരെ തരംതാഴ്ത്തുകയും ചിലരെ പുറത്താക്കുകയുമാണ് ചെയ്തിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മൂലമാണ് നടപടിയെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT