Around us

'പാലാരിവട്ടത്ത് പുതിയ പാലം ഉയരുന്നു, കമ്പിയും സിമന്റുമെല്ലാം കൃത്യമായി ചേര്‍ത്ത്'; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന് പിന്നാലെ ഇ.പി.ജയരാജന്‍

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന് പിന്നാലെ പാലം പണിയുടെ ചിത്രം പങ്കുവെച്ച് മന്ത്രി ഇ.പി.ജയരാജന്‍. 'പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ്. കമ്പിയും സിമന്റുമെല്ലാം കൃത്യമായി ചേര്‍ത്ത്', ചിത്രം പങ്കുവെച്ച് മന്ത്രി കുറിച്ചു.

പത്തുമണിയോടെ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റുചെയ്തത്. ഓണ്‍ലൈനായി അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇബ്രാഹിംകുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച ശേഷമായിരുന്നു അറസ്റ്റ്. ചികിത്സ ആവശ്യമായതിനാല്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോകാനാകില്ലെന്ന നിലപാടാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT