Around us

'ലക്ഷ്യം നിര്‍വഹിച്ചെന്ന് അടൂര്‍ പ്രകാശിനെ വിളിച്ച് അറിയിച്ചു'; ഗുരുതര ആരോപണവുമായി മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ അടൂര്‍ പ്രകാശ് എംപിക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ഇ.പി ജയരാജന്‍. സംഭവം നടന്ന ഉടന്‍ കൊലയാളിയാളികള്‍, ലക്ഷ്യം നിര്‍വഹിച്ചെന്ന് അടൂര്‍ പ്രകാശിനെ വിളിച്ച് അറിയിച്ചെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു. ചില മാധ്യമങ്ങള്‍ അത് പുറത്തുവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. സംഭവത്തിന് പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയ ആസൂത്രണമാണ് നടത്തിയത്. അങ്ങനെയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ ജില്ലയിലും ഇത്തരം കൊലപാതക സംഘങ്ങളെ കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുണ്ടെന്നും ജയരാജന്‍ ആരോപിച്ചു. പക്കാ ക്രിമിനലുകളെ സംഘടിപ്പിക്കുകയെന്നത് കോണ്‍ഗ്രസ് പണ്ടേ ശീലിച്ചതാണ്. തിരുവോണ നാളില്‍ ചോരപ്പൂക്കളം സൃഷ്ടിക്കുകയും അക്രമികളെ സംരക്ഷിക്കുകയുമാണ് കോണ്‍ഗ്രസ് നിലപാട്. ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണം. ജനസേവനം മാത്രം കൈമുതലാക്കി എല്ലാവരേയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നത്. അതില്‍ നാട് ക്ഷോഭിക്കും, അപ്പോള്‍ ഈ അക്രമികള്‍ക്ക് നേരെ തിരിച്ചടിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അങ്ങനെ വരുമ്പോള്‍ രാജ്യം മുഴുവന്‍ കലാപമുണ്ടാക്കാം. ചോരപ്പുഴ ഒഴുക്കാം. ഈ ലക്ഷ്യമാണ് കോണ്‍ഗ്രസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആക്രണം നടത്തിയത് എസ്ഡിപിഐക്കാരാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത് ഞെട്ടിച്ചു. നേതാക്കളുടെ സന്ദേശം തന്നെ ഞാന്‍ കേട്ടത്, സംഭവം നടത്തിക്കോളൂ, എല്ലാകാര്യവും ഞങ്ങള്‍ നോക്കിക്കോളാം എന്നാണെന്നും അദ്ദേഹം ആരോപിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT