Around us

തൃക്കാക്കരയിലേത് ' സൗഭാഗ്യം' തന്നെയെന്ന് ഇ.പി ജയരാജന്‍; മലയാള ഭാഷ അറിയുന്നവര്‍ക്ക് കാര്യം മനസിലാകുമെന്ന് പി. രാജീവ്

തൃക്കാക്കരയിലേത് ' സൗഭാഗ്യം' തന്നെയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇടതുമുന്നണിക്ക് ഒരു സൗഭാഗ്യം വന്നിരിക്കുകയാണ് യുഡിഎഫിനെ തോല്‍പ്പിക്കാന്‍.

ജനങ്ങള്‍ക്ക് യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള സൗഭാഗ്യമാണെന്നും ജയരാജന്‍ പറഞ്ഞു. യു.ഡി.എഫുകാര്‍ ആരെങ്കിലും ഇത് സൗഭാഗ്യമായി കാണുന്നുണ്ടോയെന്ന് അറിയില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായിരുന്നു. അതേസമയം മുഖ്യമന്ത്രി പറഞ്ഞത് വ്യക്തമായിരുന്നെന്നും തൃക്കാക്കരയിലെ മുമ്പത്തെ ജനവിധി തിരുത്താന്‍ അവസരം എന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. മലയാള ഭാഷ അറിയുന്നവര്‍ക്ക് കാര്യം മനസിലാകുമെന്നും പി. രാജീവ് പറഞ്ഞു.

മുഖ്യമന്ത്രിയെ പോലൊരാള്‍ക്ക് ചേരാത്ത പ്രയോഗമാണ് പിണറായി വിജയന്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. പി.ടി തൃക്കാക്കരയുടെ അബദ്ധമല്ല അഭിമാനമാണെന്നായിരുന്നു ഉമ തോമസിന്റെ പ്രതികരണം.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT