Around us

വിജയ്‌ക്കെതിരായ കേസ്: ആദായനികുതി വകുപ്പിന്റെ ക്ലീന്‍ ചിറ്റിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം; ഭൂമിയിടപാടുകള്‍ പരിശോധിക്കും

നടന്‍ വിജയ്‌യുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും. ഭൂമിയിടപാടുകളില്‍ നികുതി വെട്ടിപ്പ് നടന്നോയെന്നാണ് പരിശോധിക്കുക. കേസ് ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടായിരുന്നു ആദായനികുതി വകുപ്പ് നടന്‍ വിജയ്‌ക്കെതിരെ അന്വേഷണം നടത്തിയത്. കഴിഞ്ഞ മാസം മുപ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഈ രണ്ട് സിനിമകളുടെയും പ്രതിഫലത്തിന് നികുതിയടച്ചിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് സീല്‍ ചെയ്ത വിജയ്‌യുടെ വീട്ടിലെ മുറികള്‍ തുറന്നു കൊടുത്തു.

വിജയ്‌യുടെ ഭൂമിയിടപാടുകളില്‍ നികുതി വെട്ടിപ്പ് നടന്നോയെന്നും ബിനാമി പേരുകളില്‍ സ്വത്ത് വാങ്ങിയിട്ടുണ്ടോയെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നത്. അന്‍പു ചെഴിയന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT