Around us

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ ഓഫീസിലാണ് മൊഴിയെടുക്കല്‍. നോട്ടുനിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും പിന്നീട് ഈ പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് കേസ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ചതാണെന്നാണ് ആരോപണം. പാലാരിവട്ടം പാലം അഴിമതി കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കി വിജിലന്‍സ് അന്വേഷണം തുടരുകയാണ്. അതിനിടെയാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം.

Enforcement Directorate questions V K Ibrahimkunju

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT