Around us

ഇലോണ്‍ മസ്‌ക് വിമാനത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു, പുറത്ത് പറയാതിരിക്കാന്‍ രണ്ടര കോടി നല്‍കിയെന്ന ആരോപണവുമായി എയര്‍ ഹോസ്റ്റസ്

സ്‌പേസ് എക്‌സ്, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് എയര്‍ഹോസ്റ്റസ്. 2016ല്‍ മസ്‌ക് വിമാനത്തില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നും വിഷയം പുറത്ത് പറയാതിരിക്കാന്‍ 2,50,000 ഡോളര്‍ നല്‍കിയെന്നുമാണ് ആരോപണം. സ്‌പേസ് എക്‌സിന്റെ കോര്‍പ്പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്.

വിമാനത്തില്‍ സ്വകാര്യ മുറിയിലേക്ക് വിളിച്ചു വരുത്തി മസ്‌ക് ലൈംഗികമായി ഉപദ്രവിച്ചെന്നും സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും യുവതി പറയുന്നു.

മസാജ് ചെയ്തു തന്നാല്‍ പകരം കുതിരയെ വാങ്ങി നല്‍കാമെന്ന് മസ്‌ക് യുവതിയോട് പറഞ്ഞുവെന്നും ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

ലൈംഗിക അതിക്രമത്തിന് ശേഷം യുവതി തന്റെ സുഹൃത്തിനോട് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ഇവര്‍ തമ്മില്‍ അയച്ച ഇ-മെയിലുകളുടെയും സംഭാഷണത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

ബിസിനസ് ഇന്‍സൈഡര്‍, വാര്‍ത്തയില്‍ ഇലോണ്‍ മസ്‌കിന്റെ പ്രതികരണം തേടിയെങ്കിലും കൂടുതല്‍ സമയം ആവശ്യമാണെന്ന് മസ്‌ക് പറഞ്ഞു. ഈ കഥയില്‍ ഇനിയും കുറേ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും ഇലോണ്‍ മസ്‌ക് പത്രത്തിന് അയച്ച ഇ-മെയിലില്‍ പറയുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT