Around us

എനിക്കെതിരെ ആക്ഷേപമുണ്ടെങ്കില്‍ അതിനെ 'ഇലോണ്‍ഗേറ്റ്' എന്ന് വിളിക്കണം; ലൈംഗികാതിക്രമ ആരോപണത്തെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്

ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരണവുമായി സ്‌പേസ് എക്‌സ്, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. തനിക്കെതിരായ ആരോപണത്തെ രാഷ്ട്രീയമായ കണ്ണാടിയിലൂടെ വേണം കാണാന്‍. നല്ലൊരു ഭാവിക്കും നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നതില്‍ നിന്നും ഒന്നിനും തന്നെ തടയാനാകില്ലെന്നും മസ്‌ക് പറഞ്ഞു.

ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കാതെയായിരുന്നു ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. അതേ സമയം ആരോപണത്തെ മസ്‌ക് പരിഹസിക്കുകയും ചെയ്തു. തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ അതിനെ 'ഇലോണ്‍ഗേറ്റ്' എന്ന് വിളിക്കണമെന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്.

2016ല്‍ മസ്‌ക് വിമാനത്തില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നും വിഷയം പുറത്ത് പറയാതിരിക്കാന്‍ 2,50,000 ഡോളര്‍ നല്‍കിയെന്നുമാണ് ആരോപണം. സ്‌പേസ് എക്‌സിന്റെ കോര്‍പ്പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന എയര്‍ഹോസ്റ്റസാണ് ആരോപണം ഉന്നയിച്ചത്.

വിമാനത്തില്‍ സ്വകാര്യ മുറിയിലേക്ക് വിളിച്ചു വരുത്തി മസ്‌ക് ലൈംഗികമായി ഉപദ്രവിച്ചെന്നും സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും യുവതി പറയുന്നു. മസാജ് ചെയ്തു തന്നാല്‍ പകരം കുതിരയെ വാങ്ങി നല്‍കാമെന്ന് മസ്‌ക് യുവതിയോട് പറഞ്ഞുവെന്നും ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

ലൈംഗിക അതിക്രമത്തിന് ശേഷം യുവതി തന്റെ സുഹൃത്തിനോട് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ഇവര്‍ തമ്മില്‍ അയച്ച ഇ-മെയിലുകളുടെയും സംഭാഷണത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ബിസിനസ് ഇന്‍സൈഡര്‍, വാര്‍ത്തയില്‍ ഇലോണ്‍ മസ്‌കിന്റെ പ്രതികരണം തേടിയെങ്കിലും കൂടുതല്‍ സമയം ആവശ്യമാണെന്ന് മസ്‌ക് പറഞ്ഞു. ഈ കഥയില്‍ ഇനിയും കുറേ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും ഇലോണ്‍ മസ്‌ക് പത്രത്തിന് അയച്ച ഇ-മെയിലില്‍ പറയുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT