Around us

ഇത്ര വലിയ ആൾക്കൂട്ടം ആദ്യമാണ്, നിങ്ങളുടെ ശക്തി തെളിയിച്ചു; കോവിഡിൽ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയെ പ്രശംസിച്ച് നരേന്ദ്രമോദി

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2.4 ലക്ഷം കൊവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിലെ ആൾക്കൂട്ടത്തെ രാജ്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് തവണ ഞാന്‍ ഇവിടെ വന്നിരുന്നു. അവസാനമായി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയൊയ്ക്ക് വേണ്ടി വോട്ട് ചോദിക്കാനാണ് വന്നത്. ആദ്യം ഞാന്‍ എനിക്ക് വേണ്ടിയും വന്നു. അന്നൊക്കെ ഇതിന്റെ നാലിലൊന്ന് ആൾക്കൂട്ടം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഒരു വലിയ ആള്‍ക്കൂട്ടത്തെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഇന്ന് നിങ്ങള്‍ നിങ്ങളുടെ ശക്തി തെളിയിച്ചു. അടുത്ത നീക്കം ഇതിലും പ്രധാനപ്പെട്ടതാണ്. വോട്ട് ചെയ്യുക.’ നരേന്ദ്രമോദി പറഞ്ഞു.

എന്നാല്‍ ബംഗാളില്‍ കൊവിഡ്-19 രൂക്ഷമാവുന്ന സാഹചര്യത്തിലും ആൾക്കൂട്ടങ്ങളെ അണിചേർത്ത് പ്രചരണ റാലികളുമായി മുന്നോട്ട് പോകുന്ന ബിജെപിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ' രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ആളുകള്‍ രോഗികള്‍ ആവുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും’ എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത് . കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ബംഗാളിലെ റാലികള്‍ റദ്ദാക്കിയിരുന്നു. ഒപ്പം ജനങ്ങള്‍ വലിയ തോലില്‍ കൂടിചേരാനിടയാക്കുന്ന റാലികള്‍ ഒഴിവാക്കാനും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT