Around us

ക്യു ആര്‍ കോഡുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് അവതരിപ്പിക്കാന്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ 

THE CUE

ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് ഉപയോഗിക്കാന്‍ തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം അവതരിപ്പിക്കുന്നത് . നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യ 11 മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. മണ്ഡലങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

വോട്ടര്‍ സ്ലിപ്പുമായി ബൂത്തിലെത്തുന്നവരുടെ പേരുവിവരങ്ങള്‍ പട്ടിക നോക്കി കണ്ടെത്തുന്ന രീതിയാണ് ഇതുവരെ നിലനിന്നിരുന്നത്. ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് സംവിധാനം നടപ്പിലാക്കുന്നതുവഴി വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. ഫലത്തില്‍ കാലതാമസം ഒഴിവാക്കാനാകും. പ്ലേസ്റ്റോറില്‍ നിന്നും ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പിന് വേണ്ടിയുള്ള വോട്ടര്‍ ഹെല്‍പ്ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

മൊബൈല്‍ നമ്പറും വോട്ടര്‍ ഐഡിയും ആപ്പുമായി ലിങ്കുചെയ്യുന്നതുവഴി ഫോട്ടോ വോട്ടര്‍ സ്ലിപ്പ് സ്വന്തം സ്മാര്‍ട്ട് ഫോണിലൂടെ വോട്ടര്‍ക്ക് ലഭിക്കും . ബൂത്തിലെ നിശ്ചിത സ്ഥാനം വരെ വോട്ടര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാം. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ ഫോണ്‍ അധികൃതരെ ഏല്‍പ്പിക്കണം. പരീക്ഷണം വിജയിച്ചാല്‍ മറ്റുസംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

സാധാരണമീറ്റിങ്ങെന്ന് കരുതി എത്തിയവർ;മടങ്ങിയത്പുതിയ കാറിന്‍റെ താക്കോലുമായി!5 ജീവനക്കാർക്ക് പ്രവാസിമലയാളി സംരംഭകന്‍റെ അപ്രതീക്ഷിതസമ്മാനം

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

SCROLL FOR NEXT