Around us

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് തയ്യാര്‍', മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിന് തയ്യാറെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്ഥാവന. നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാല്‍ ഒറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ ഒരുക്കമാണെന്ന് സുനില്‍ അറോറ ന്യൂസ് 18നോട് പറഞ്ഞു.

രാജ്യത്ത് മിക്കവാറും എല്ലാ മാസവും തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഒരു വോട്ടേഴ്‌സ് ലിസ്റ്റ് ഉപയോഗിച്ച് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും, ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആശയത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Election Commission Ready for One Nation, One Election Says CEC Sunil Arora

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT