Election

രാഹുലിന്റെ വയനാടന്‍ കോട്ട 

THE CUE

രാഹുല്‍ ഗാന്ധിക്കൊപ്പം ഉറച്ചു നില്‍ക്കുകയാണ് വയനാട് ലോകസഭ മണ്ഡലം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി ലീഡ് നേടി. ആദ്യ മണിക്കൂറില്‍ തന്നെ ലീഡ് 25000 കടന്നു.

2009 ല്‍ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തിയപ്പോള്‍ രൂപീകരിച്ചതാണ് വയനാട് ലോകസഭാ മണ്ഡലം. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍,തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വയനാട് ലോകസഭാ മണ്ഡലം. 2009ലും 2014ലൂം എം.ഐ ഷാനവാസാണ് വിജയിച്ചത്. സി.പി.ഐയ്ക്കാണ് ഇടതുപക്ഷം സീറ്റ് നല്‍കിയിരിക്കുന്നത്. യു.ഡി.എഫ് ഉറച്ച മണ്ഡലമായാണ് വയനാടിനെ വിലയിരുത്തുന്നത്.

2009 ല്‍ 153439 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം.ഐ ഷാനവാസ് വിജയിച്ചത്. 2014ല്‍ ഭൂരിപക്ഷം 20870 ആയി കുറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT