Election

തിരുവനന്തപുരത്ത് കൈപ്പത്തിക്ക് കുത്തുമ്പോള്‍ താമരയ്ക്ക് വോട്ട്, അടിസ്ഥാനരഹിതമെന്ന് തിരുവനന്തപുരം കലക്ടര്‍ 

വോട്ടിംഗ് മെഷീനില്‍ ഗുരുതര ക്രമക്കേടെന്ന പരാതി 

THE CUE

കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകി. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി അറിയിച്ചു. വേറെ യന്ത്രം കൊണ്ടുവന്ന് വോട്ടെടുപ്പ് പുനരാരംഭിക്കുകയായിരുന്നു.

76 വോട്ട് ചെയ്തതിന് ശേഷം 77മത്തെ വോട്ട് ചെയ്യുമ്പോള്‍ യന്ത്രത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നുവെന്ന് വാസുകി ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ഇത്തരം പ്രശ്‌നം വന്നാല്‍ വോട്ടിംഗ് മെഷീന്‍ മാറ്റണമെന്ന് തിരിഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ട്. അതനുസരിച്ചുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കെ വാസുകി, തിരുവനന്തപുരം ജില്ലാ കലക്ടര്‍ 

കൈപ്പത്തിക്ക് കുത്തുമ്പോള്‍ താമര ചിഹ്നത്തില്‍ ലൈറ്റ് തെളിഞ്ഞതായി പരാതി. കോവളം ചൊവ്വരയിലെ 151 ആം നമ്പര്‍ ബൂത്തിലാണ് പരാതി. വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ കാരണമെന്നാണ് വിശദീകരണം. 76 പേര്‍ വോട്ട് ചെയ്തതിന് ശേഷമാണ് തകരാര്‍ കണ്ടെത്തിയത്.

മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചത്. ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും തുടങ്ങി. എല്‍ഡിഎഫ് പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം പ്രതിഷേധിച്ചു.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ചേര്‍ത്തലയിലും സമാന പരാതി ഉയര്‍ന്നു. കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായാണ് ഇവിടെയും പരാതി.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT