Election

22 കോടി പിടിച്ച സംഭവം; വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

മാര്‍ച്ച് 30 ന് കുടുംബ വീട്ടില്‍ നിന്ന് 10 കോടി 50 ലക്ഷവും രണ്ടുദിവസത്തിന് ശേഷം സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയും പിടിച്ചെടുക്കുകയായിരുന്നു. 

THE CUE

സ്ഥാനാര്‍ത്ഥിയില്‍ നിന്ന് 22 കോടി പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത 22 കോടി രൂപ കണ്ടെടുത്തത്. മാര്‍ച്ച് 30 ന് കുടുംബ വീട്ടില്‍ നിന്ന് 10 കോടി 50 ലക്ഷവും രണ്ടുദിവസത്തിന് ശേഷം സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയും പിടിച്ചെടുക്കുകയായിരുന്നു. വ്യാഴാഴ്ച മണ്ഡലം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുന്നത്. 23 സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരരംഗത്തുണ്ടായിരുന്നു.

വെല്ലൂരടക്കം 38 മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇവിടുത്തെ വോട്ടെടുപ്പ് റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. രാഷ്ട്രപതി ചൊവ്വാഴ്ച വൈകീട്ടോടെ ഇതംഗീകരിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പണമാണ് ഇതെന്ന് എഐഡിഎംകെ പരാതി നല്‍കിയിരുന്നു. ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. എന്നാല്‍ റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു ഡിഎംകെയുടെ പ്രതികരണം. സമാന രീതിയില്‍ 2017 ല്‍ ആര്‍ കെ നഗറിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കിയെന്ന പരാതികളെ തുടര്‍ന്നായിരുന്നു ഇത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT