Election

വോട്ടിംങ് യന്ത്രതകരാര്‍ പരിശോധിക്കുമെന്ന് ടീക്കാറാം മീണ 

THE CUE

വോട്ടിംങ് യന്ത്രതകരാര്‍ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും ടീക്കാറാം മീണ ദ ക്യൂവിനോട് പറഞ്ഞു. പല സ്ഥലങ്ങളിലും സ്ഥാപിച്ച യന്ത്രങ്ങളില്‍ നേരത്തെ തകരാര്‍ കണ്ടെത്തിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധിച്ചത്. തകരാരുള്ള മെഷീനുകള്‍ക്ക് പകരം പുതിയത് എത്തിക്കുന്നുണ്ട്. തകരാര്‍ കണ്ടെത്തിയ മെഷീനുകള്‍ വീണ്ടും ഉപയോഗിക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ മെഷീനുകള്‍ കരുതിയിട്ടുണ്ടായിരുന്നുവെന്നും ടീക്കാറാം മീണ പറഞ്ഞു.

യന്ത്രത്തകരാര്‍ മൂലം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയ ആര്‍സി അമല ബേസിക് യുപി സ്‌കൂളിലെ 161 -ാം ബൂത്തിലും വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാന്‍ പോകുന്നു 

മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തില്‍ എടുത്തില്ലെന്ന് പറഞ്ഞു. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. തകരാറില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഉറപ്പ് വരുത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എറണാകുളം മറൈന്‍ ഡ്രൈവിലെ സെന്റ് മേരീസ് സ്‌കൂളില്‍ വോട്ടെടുപ്പ് വൈകിയതിനെ തുടര്‍ന്ന് കര്‍ദ്ദീനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി പോയിരുന്നു.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT