Election

വോട്ടു ചെയ്തു; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ്‌ഗോപി

വോട്ട് ചെയ്യുവാൻ എത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാതെ നടനും ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90 ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ഹെലികോപ്റ്ററില്‍ സുരേഷ്‌ഗോപി തിരുവനന്തപുരത്ത് എത്തിയത്.

വോട്ട് ചെയ്ത് പുറത്തേക്കിറങ്ങിയ സുരേഷ്ഗോപിയോട് വിവിധ വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ അഭിപ്രായങ്ങൾ തിരക്കിയെങ്കിലും സുരേഷ്‌ഗോപി പ്രതികരിച്ചില്ല. ബിജെപിയുടെ വിജയപ്രതീക്ഷയെക്കുറിച്ചും തൃശൂരിലെ സാധ്യതകളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒന്നിലും പ്രതികരിക്കാനില്ലെന്ന് കൈകൂപ്പിക്കൊണ്ട് സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ പരസ്യ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും മാധ്യമങ്ങളോട് പ്രതികരിക്കുവാൻ സുരേഷ്‌ഗോപി തയ്യാറായില്ല. പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണമായിരുന്നു സുരേഷ്‌ഗോപി ചൂണ്ടിക്കാണിച്ചത് . ഇക്കാരണത്താൽ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.

‘നന്ദി എന്നുപറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ’ എന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്‍.ഡി.എയുടെ തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പ്രചാരണത്തിനിടയിൽ പ്രസംഗിച്ച പല കാര്യങ്ങളും വിവാദമായിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT