Election

കടകംപള്ളിയുടെ മാപ്പ് എന്തിനെന്നറിയില്ല, ശബരിമലയില്‍ സിപിഎം നിലപാട് ശരിയെന്ന് യെച്ചൂരി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തിൽ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാട് തന്നെയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയമെന്നും യെച്ചൂരി പറഞ്ഞു. മകന്‍റെ കേസിന്‍റെ പേരിലല്ല കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നത്. ആരോഗ്യനില അനുസരിച്ച് കൊടിയേരിയുടെ മടങ്ങി വരവ് തീരുമാനിക്കും . വിഭാഗീയതയ്ക്കെതിരെ സിപിഎം കേരളം ഘടകം ജാഗ്രത പാലിക്കണമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭാവിയില്‍ നടപടിയുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

ജനാഭിപ്രായം മാനിച്ചാണ് കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത്. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ല. പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ല. തോമസ് ഐസക്കിനുൾപ്പടെ സീറ്റ് നല്‍കാത്ത വിഷയത്തില്‍ പാർട്ടി പരിശോധന നടത്തേണ്ടതില്ല. രാജ്യസഭയില്‍ നിന്ന് താന്‍ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, നേതാക്കൾക്ക് രണ്ടുടേം വ്യവസ്ഥ നിർബന്ധമാക്കിയതിൽ തെറ്റില്ലെന്നും യെച്ചൂരി വിശദീകരിച്ചു.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT