Election

ഭരണത്തില്‍ ആത്മസംതൃപ്തി സ്വപ്നക്ക് മാത്രമെന്ന് സലിംകുമാര്‍, എല്ലാം ശരിയാക്കിയവരെ ജനം പറഞ്ഞുവിടും

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടനും കോണ്‍ഗ്രസ് സഹയാത്രികനുമായ സലിംകുമാര്‍ യുഡിഎഫ് പ്രചരണവേദിയില്‍. പെരുമ്പാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പള്ളിയുടെ പ്രചരണ വേദിയിലെത്തിയാണ് വിമര്‍ശനം. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഒരു സര്‍ക്കാരാണിതെന്ന് എന്നാണ് പറയുന്നത്. അതേ വളരെ ശരിയാണ്. അറബികടല്‍ വരെ വില്‍ക്കാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സലിംകുമാറിന്റെ പരിഹാസം.

സലിംകുമാറിന്റെ പ്രസംഗത്തില്‍ നിന്ന്

സ്ത്രീകള്‍ ആത്മസംതൃപ്തിയോടെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ എന്നാണ്. ആ വാളയാറിലെ 2 പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരം ഇപ്പോഴും നമുക്ക് മുന്നിലുണ്ട്. ആ അമ്മ തല മുണ്ഡനം ചെയ്ത് ധര്‍മ്മടത്തുണ്ട്. സ്വന്തം മക്കളുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അവര്‍ക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് ആവശ്യം. എന്ത് ആത്മസംതൃപ്തിയാണിത്. കോവിഡ് ബാധിച്ച സ്ത്രീയെ ആംബുലന്‍സിനുള്ളില്‍ പീഡിപ്പിച്ചു. എന്ത് ആത്മസംതൃപ്തിയാണ്.

പക്ഷേ സ്വപ്നയ്ക്ക് കിട്ടി ആത്മസംതൃപ്തി. പത്താം ക്ലാസ് പാസായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയെക്കാള്‍ ശമ്പളം നല്‍കി ആത്മസംതൃപ്തി നല്‍കി. പിന്നെ കുറേ നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്ക് ജോലി പിന്‍വാതിലിലൂടെ നല്‍കി. നല്‍കി അവരെയും ത്മസംതൃപ്തിയിലെത്തിച്ചു.സാധാരണക്കാരന്‍ ഇപ്പോഴും സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് നടക്കുവാണ്. ആത്മസംതൃപ്തിക്കായി. ഇത് മാത്രം കാണിച്ചാല്‍ യുഡിഎഫിന് വോട്ട് കിട്ടും. തള്ളിന് മാത്രം കുറവില്ല. എല്ലാം ശരിയാക്കി തന്നവര്‍ ഇനി പൊയ്‌ക്കോണം. അല്ലെങ്കില്‍ ജനം പറഞ്ഞുവിടും. ആ തിയതിയാണ് ഏപ്രില്‍ 6.

ഏപ്രില്‍ ആറ് വിശ്വാസ വഞ്ചകരുടെ പതിനാറടിയന്തിരമായി ആചരിക്കണമെന്നും സലിംകുമാര്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT