Election

ഗൗതം ഗംഭീറിന്റെ പ്രചരണയോഗത്തിന് ആളില്ല, കാലിക്കസേരകളെ അഭിസംബോധന ചെയ്ത് രാജ്നാഥ് സിംഗ്

THE CUE

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കവെ ബിജെപി റാലികളില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രമാകുന്ന ട്രെന്‍ഡ് തുടര്‍കഥയകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മീററ്റ് റാലിക്കും അമിത് ഷായുടെ ആഗ്ര റാലിക്കും നിതിന്‍ ഗഡ്കരിയുടേയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിന്റേയും നാഗ്പൂര്‍ റാലിക്കും ശേഷം ഒഴിഞ്ഞ കസേരകളെ അഭിസംബോധന ചെയേണ്ടിവന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനാണ്.

ന്യൂ ഡല്‍ഹിയില്‍ ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളായ മനോജ് തീവാരിക്കും ഗൗതം ഗംഭീറിനും വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപിക്ക് വീണ്ടും നെഞ്ചിലെ തീയായത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പല റാലികളിലും ആളുകളെത്താത്തത് ബിജെപിക്ക് ആശങ്ക വളര്‍ത്തുന്നുണ്ട്.

ടൈംസ് ഓഫ് ഇന്ത്യ ഡല്‍ഹി പുറത്തുവിട്ട മൂന്ന് ചിത്രങ്ങളില്‍ റാലിയിലെ ഒഴിഞ്ഞ കസേരകള്‍ വ്യക്തമാണ്.

മാര്‍ച്ച് 28ന് ബിജെപിയുടെ ക്രൗഡ് പുള്ളറായ മോദി പോലും മീററ്റിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഒഴിഞ്ഞ കസേരകളോട് സംവദിക്കേണ്ടി വന്നു. മാര്‍ച്ച് 24ന് ആഗ്രയിലെ റാലിയില്‍ ഒഴിഞ്ഞ കസേരകള്‍ മറയ്ക്കാനുള്ള തീവ്ര പ്രയത്‌നത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍.

ലക്‌നൗ പാര്‍ലമെന്റ് മണ്ഡലത്തില്‍ തന്റെ പിടി വീണ്ടും മുറുക്കാനുള്ള ശ്രമത്തിലാണ് രാജ്‌നാഥ് സിങ്. മനോജ് തീവാരിയാകട്ടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്തിനോടാണ് ഏറ്റുമുട്ടുന്നത്.

രാഷ്ട്രീയത്തില്‍ പുതുമുഖമായ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ കിഴക്കന്‍ ഡല്‍ഹിയിലാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിങ് ലൗവ്‌ലിയും ആംആദ്മി പാര്‍ട്ടിയുടെ അതിഷി മര്‍ലേനെയുമാണ് ഗൗതം ഗംഭീറിന്റെ എതിരാളികള്‍.

മേയ് 6ന് ആണ് ലക്‌നൗവില്‍ തെരഞ്ഞെടുപ്പ്, ഡല്‍ഹിയില്‍ മേയ് 12നും ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തും.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT