Election

താല്‍പ്പര്യം വരുമ്പോള്‍ പലതും വിളിക്കും, ക്യാപ്റ്റന്‍ വിളിയില്‍ ആശയക്കുഴപ്പമുണ്ടാക്കേണ്ടെന്ന് പിണറായി

ക്യാപ്റ്റന്‍ വിളിയില്‍ വിവാദം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന് പിണറായി വിജയന്‍.

''അതൊന്നും എടുത്തിട്ട് എവിടെയും ഏശാന്‍ പോകുന്ന കാര്യമല്ല. അത് ആളുകള്‍ പലതും വിളിക്കും. അവര്‍ക്ക് താത്പര്യം വരുമ്പോള്‍ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാന്‍ കഴിയില്ല. അതങ്ങനെ ആലോചിച്ചാല്‍ മതി'' മാധ്യമങ്ങളോടാണ് പ്രതികരണം. പാര്‍ട്ടി അങ്ങനെയൊരു പദം ചാര്‍ത്തി തരില്ല. അങ്ങനെയൊരു വിളി പലയിടത്ത് നിന്നും കേള്‍ക്കുന്നുണ്ട്. അത് പൊതുവായി വന്നതായിട്ടാണ് കാണുന്നതെന്നും നേരത്തെ എം.വി.നികേഷ്‌കുമാറിന് നല്‍കിയ അഭിമുഖത്തില്‍ പിണറായി വിശദീകരിച്ചിരുന്നു.

സി.പി.ഐ.എമ്മിന്റെ പ്രസിദ്ധീകരണത്തില്‍ ക്യാപ്റ്റന്‍ എന്ന് ആരെയും വിശേഷിപ്പിച്ചിട്ടില്ലെന്നും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാവരും സഖാക്കന്മാരാണ് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

പിണറായി മുമ്പ് പറഞ്ഞത്

ക്യാപ്റ്റന്‍ എന്ന വിളി എനിക്ക് ചാര്‍ത്തി തന്നത് ആരാണെന്ന് അറിയില്ല. ഏതായാലും പാര്‍ട്ടി അല്ല. പാര്‍ട്ടി അങ്ങനെയൊരു പദം ചാര്‍ത്തി തരില്ല. അങ്ങനെയൊരു വിളി പലയിടത്ത് നിന്നും കേള്‍ക്കുന്നുണ്ട്. അത് പൊതുവായി വന്നതായിട്ടാണ് കാണുന്നത്. ഒരാള്‍ വിളിക്കും, മറ്റൊരാള്‍ തുടരും. അങ്ങനെ വന്നതായിട്ടാണ് തോന്നുന്നത്. അതിന്റെ അര്‍ത്ഥം നമ്മുടെ കൂട്ടായ്മ ജനങ്ങള്‍ നല്ല രീതിയില്‍ അംഗീകരിക്കുന്നു എന്നതാണ്. വ്യക്തിപരമായിട്ടല്ല ഇതിനെ കാണേണ്ടത്. എല്‍ഡിഎഫ് എന്ന നിലയ്ക്കും മന്ത്രിസഭയുടെ കൂട്ടായ്മ എന്ന നിലയ്ക്കും കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞുയെന്നൊരു പൊതുബോധം സമൂഹത്തിനുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT