Election

ചേര്‍ത്തുപിടിച്ച് പ്രിയങ്കയെക്കുറിച്ച് പരാതി പറഞ്ഞ് രാഹുല്‍,കള്ളമെന്ന് പ്രിയങ്ക; സ്‌നേഹനിര്‍ഭര നിമിഷങ്ങള്‍ വൈറല്‍

കാണ്‍പൂര്‍ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയപ്പോഴത്തേതാണ് വീഡിയോ.

THE CUE

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഒരുമിച്ചുള്ള സ്‌നേഹനിര്‍ഭരമായ നിമിഷങ്ങള്‍ വൈറല്‍. കാണ്‍പൂര്‍ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയപ്പോഴത്തേതാണ് വീഡിയോ.

പ്രിയങ്കയെ ചേര്‍ത്തുപിടിച്ച് പരാതി പറയുകയാണ് രാഹുല്‍. ദീര്‍ഘദൂര യാത്രകള്‍ക്ക് ഞാന്‍ ചെറിയ ഹെലികോപ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ എന്റെ പെങ്ങള്‍ ചെറിയ ദൂരങ്ങള്‍ക്ക് വലിയ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുകയാണ്. എങ്കിലും ഞാനെന്റെ സഹോദരിയെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞ് രാഹുല്‍ പ്രിയങ്കയെ ഉമ്മവെയ്ക്കുന്നുമുണ്ട്.

രാഹുല്‍ പറയുന്നത് തമാശരൂപേണ തടസപ്പെടുത്താന്‍ പ്രിയങ്ക ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. മിണ്ടാതിരിയെന്ന് പറഞ്ഞാണ് രാഹുലിനെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നത്. രാഹുല്‍ പറയുന്നത് ശരിയല്ലെന്ന് ചിരിച്ചുകൊണ്ട് പ്രിയങ്ക പറയുന്നതും കാണാം. ശേഷം ആശ്ലേഷിച്ച് ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററിനടുത്തേക്ക് പോവുകയും ചെയ്യുന്നു. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വീഡിയോയ്ക്ക് വന്‍ പ്രചാരമാണ് കുറഞ്ഞനിമിഷങ്ങള്‍ക്കുള്ളില്‍ കൈവന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT