Election

മുഖ്യമന്ത്രി പിണറായി വിജയന്‍ സൂപ്പര്‍താരമെന്ന് ഫാസില്‍, എല്‍.ഡി.എഫ് കാമ്പയിന്‍ വീഡിയോ

മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ താരമാണെന്ന് സംവിധായകൻ ഫാസിൽ. എല്‍.ഡി.എഫ് കാമ്പയിന്‍ വീഡിയോയിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെ പ്രശംസിച്ച് കൊണ്ട് ഫാസിൽ സംസാരിച്ചത്. കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ വാക്സിനുകൾ എത്തിച്ച് ഒരു കേരള മോഡൽ പ്രവർത്തനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാസിൽ പറഞ്ഞു.

അതെ സമയം 2021 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ ഗാനം ഇടതുമുന്നണി പുറത്തിറക്കി . 'നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം' എന്ന് തുടങ്ങുന്ന വരികളോടെയാണ് പാട്ടിന്‍റെ തുടക്കം. പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ ആണ് സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് . ബി.കെ ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത് ഉറപ്പാണ് കേരളം എന്ന തലക്കെട്ടോടെയാണ് എല്‍.ഡി.എഫ് കേരള എന്ന യൂട്യൂബ് ചാനലില്‍ ഗാനം പങ്കുവെ

നിലവിലെ സി.പി.എം നേതാക്കളില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് വീഡിയോയില്‍ സ്ക്രീന്‍ ടൈം കൂടുതല്‍. സി.പി.എമ്മിന്‍റെ പഴയകാല നേതാക്കളായ ഇ.എം.എസ്, എ.കെ.ജി, നായനാര്‍, വി.എസ് അച്യുതാനന്ദന്‍ സി.പി.ഐ നേതാക്കളായ പികെ വാസുദേവന്‍ നായര്‍, എം.എന്‍ ഗോവിന്ദന്‍ നായര്‍, സി അച്യുതമേനോന്‍ എന്നിവരുടെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് ഗാനത്തില്‍ ഇടതുമുന്നണി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT