Election

പി.സി. ചാക്കോ എന്‍.സി.പി.യില്‍; എൽഡിഎഫിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മുൻ കോൺഗ്രസ്സ് നേതാവ്

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന ദേശിയ നേതാവ് പി.സി. ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പി സി ചാക്കോയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തു. ഇരുവരും ഒരുമിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. എന്‍സിപിയുടേയും എല്‍ഡിഎഫിന്റേയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പി സി ചാക്കോ സിപിഐഎം ഓഫീസിന് മുന്നിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 40 വര്‍ഷമായി എന്‍സിപി കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാണ്. നായനാര്‍ മന്ത്രിസഭയില്‍ ഞാന്‍ മന്ത്രിയായിരുന്നു. ഈ ബന്ധം 1980ലുണ്ടായിരുന്നതാണ്. എല്‍ഡിഎഫുമായുള്ള ആ ബന്ധം എന്റെ രാഷ്ട്രീയ ആസ്തിയാണ്. എന്‍സിപിയുടെ ഭാഗമായി ഞാന്‍ വീണ്ടും എല്‍ഡിഎഫില്‍ തിരിച്ചെത്തിയിരിക്കുന്നു. പാര്‍ലമെന്റിലും പാര്‍ലമെന്റ് കമ്മിറ്റികളിലും പല രാഷ്ട്രീയ മുന്നേറ്റങ്ങളിലും ഞാനും യെച്ചൂരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചേങ്ങന്നൂരില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയതായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറുടെ പ്രതികരണം സീതാറാം യെച്ചൂരി തള്ളി. ബിജെപിയുമായി ആരാണ് ഡീല്‍ ഉണ്ടാക്കുന്നതെന്നും ആരാണ് ബിജെപിയിലേക്ക് പോകുന്നതെന്നും  എല്ലാവര്‍ക്കും അറിയാമെന്ന് യെച്ചൂരി പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം നോക്കിയാല്‍ മതി. യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം, യെച്ചൂരി വ്യക്തമാക്കി.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT