Election

പി.ജയരാജന് സീറ്റ് നല്‍കാത്തതില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രാജി; സോഷ്യല്‍ മീഡിയയിലും എതിര്‍പ്പ്

സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ കരുത്തനായ നേതാവും സംസ്ഥാന സമിതി അംഗവുമായ പി.ജയരാജന് നിമയസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ അണികളില്‍ പ്രതിഷേധം. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്‌പോര്‍ട്്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ രാജി വച്ചു. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ്. കണ്ണൂര്‍ ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ധീരജ് പറഞ്ഞു. മാതൃഭൂമി ചാനലിലാണ് പ്രതികരണം.

മാനദണ്ഡം ബാധകമാക്കുന്നെങ്കില്‍ എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് ധീരജ് . ജയരാജന്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചിട്ടില്ല. എന്നിട്ടും സീറ്റ് നിഷേധിക്കുന്നത് പൊതുവികാരത്തിന് എതിരാണെന്നും ധീരജ്.

ധീരജിന്റെ പ്രതികരണം

കണ്ണൂര്‍ ജില്ലയിലെ ഏറ്റവും സീനിയറായ നേതാവ്. കൂടുതല്‍ കാലം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ആളാണ് അദ്ദേഹം. പി.ജയരാജനെ പോലെ ഒരാള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ ഈ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് പറയുന്നത് ജനങ്ങളുടെ മൊത്തം വികാരത്തെ ബാധിക്കും. ആ വികാരത്തിനൊപ്പമാണ് ഞാനും. കണ്ണൂരിലെ പ്രവര്‍ത്തകരുടെ വികാരമാണിത്. അതുകൊണ്ടാണ് എന്റെ രാജി. ജനങ്ങള്‍ക്കിടയില്‍ പി.ജയരാജന്‍ എന്ന് പറഞ്ഞാല്‍ ഒരു വികാരമാണ്. 131ാം നമ്പര്‍ ബൂത്ത് ചുമതല ഉള്ള ആള്‍കൂടിയാണ് ഞാന്‍.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചപ്പോള്‍ പി.ജയരാജനെ ഒഴിവാക്കിയതും നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ജയരാജന്‍ ജില്ലയില്‍ പാര്‍ട്ടിക്ക് അതീതമായ പ്രതിച്ഛായ സൃഷ്ടിക്കുന്നുവെന്നും അണികളെ ആരാധക സംഘമാക്കുന്നുവെന്നും സംസ്ഥാന സമിതിയില്‍ നേരത്തെ വിമര്‍ശമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലയില്‍ സിപിഎം അണികള്‍ക്കിടയില്‍ ഏറ്റവുമധികം സ്വാധീനമുള്ള നേതാവ് കൂടിയാണ് പി.ജയരാജന്‍. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കാത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉയരുന്നുണ്ട്.

എന്തിനാണ് നിയമസഭാ സീറ്റ് ഞങ്ങളുടെ നെഞ്ചിലാണ് അങ്ങയുടെ സീറ്റ്, എത്ര കാലം നിങ്ങള്‍ക്കീ സൂര്യനെ തടഞ്ഞുനിര്‍ത്താന്‍ പറ്റും, മാപ്പു നല്‍കണമെങ്കില്‍ ഉടനെ തിരുത്തുക തുടങ്ങിയ പോസ്റ്റുകളും കമന്റുകളും പി ജയരാജനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT