Election

ഉത്തരേന്ത്യയില്‍ അയോധ്യപ്രശ്‌നം പോലെയാണ് ഇവിടെ ശബരിമലയെന്ന് ഒ രാജഗോപാല്‍, ‘നിലവിലുള്ളത് ബിജെപിക്ക് അനുകൂല സാഹചര്യം’ 

THE CUE

അയോധ്യപ്രശ്‌നത്തെ ശബരിമല വിഷയവുമായി ഉപമിച്ച് ബിജെപി മുതിര്‍ന്ന നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍. ഉത്തരേന്ത്യയില്‍ അയോധ്യ പ്രശ്‌നം പോലെയാണ് കേരളത്തില്‍ ശബരിമല പ്രശ്‌നവുമെന്നാണ് ഒ രാജഗോപാല്‍ പറയുന്നത്. ഉത്തരേന്ത്യയില്‍ അയോധ്യ പ്രശ്‌നം ജനമനസുകളില്‍ കയറിയതിന് സമാനമായി കേരളത്തിലെ ഭക്തരുടെ മനസില്‍ ശബരിമല വിഷയം സ്വാധീനിച്ചിട്ടുണ്ടെന്നാണ് ബിജെപി എംഎല്‍എ പറയുന്നത്.

ശബരിമല വിഷയം ജനങ്ങളിലുണ്ടാക്കിയ സ്വാധീനം സ്വാഭാവികമാണെന്നും രാജഗോപാല്‍ പറഞ്ഞു. ജനവിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അത് ജനം മറക്കില്ലെന്നും പറഞ്ഞ കേരളത്തിലെ ഏക ബിജെപി എംഎല്‍എ എല്‍ഡിഎഫിന് സംസ്ഥാനത്ത് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രവചിച്ചു.

തിരുവനന്തപുരത്ത് ബിജെപി വിജയിക്കുമെന്നാണ് രാജഗോപാലിന്റെ പക്ഷം. ബിജെപിക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിശദീകരണം. തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് വിജയിക്കാന്‍ ബിജെപിക്ക് കഴിയുമെന്നും ഒ രാജഗോപാല്‍ പറയുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ആദ്യഘട്ടത്തില്‍ അനുകൂലിച്ച നേതാവാണ് രാജഗോപാല്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് രണ്ട് പതിറ്റാണ്ട് മുമ്പ് ലേഖനമെഴുതിയ രാജഗോപാല്‍ സുപ്രീം കോടതി സ്ത്രീപ്രവേശന വിധി വന്നതോടെ മറുകണ്ടം ചാടുകയായിരുന്നു.

ശബരിമല വിഷയം ബിജെപി മുഖ്യഅജന്‍ഡയും സുവര്‍ണാവസരവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതിന് ശേഷമാണ് അയോധ്യയേയും കൂട്ടിക്കെട്ടി വിഷയത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് വീണ്ടും ശ്രമം.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT