Election

യഥാര്‍ത്ഥ ഹിന്ദുവിശ്വാസികളുടെ പ്രതിഷേധം തുണച്ചെന്ന് മുല്ലപ്പള്ളി, മുഖ്യമന്ത്രിയുടെ അഹന്തയ്ക്കുള്ള തിരിച്ചടി

THE CUE

ശബരിമല വിഷയത്തില്‍ യഥാര്‍ത്ഥ ഹിന്ദുവിശ്വാസികളുടെ പ്രതിഷേധം ആളിക്കത്തിയെന്നും അത് തെരഞ്ഞെടുപ്പില്‍ തങ്ങളെ തുണച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും മുഖ്യമന്ത്രിയുടെ അഹന്തയ്ക്കും ജനങ്ങള്‍ നല്‍കിയ മറുപടിയാണെന്നും മുല്ലപ്പള്ളി. ശബരിമല വിഷയം ശബരിമലയും കൈകാര്യം ചെയ്ത രീതിയില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്ന് തെളിയിക്കപ്പെട്ടു

സര്‍ക്കാരും ബിജെപിയും തങ്ങളെ വഞ്ചിച്ചുവെന്ന് മനസിലാക്കിയ യഥാര്‍ത്ഥ ഹിന്ദുവിശ്വാസികളുടെ മനസില്‍ പ്രതിഷേധം ആളിക്കത്തി. അത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.

ന്യൂനപക്ഷ വിഭാഗവും ഭൂരിപക്ഷ വിഭാഗവും ഒരുമിച്ച് കോണ്‍ഗ്രസിനെ സഹായിച്ച ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുല്ലപ്പള്ളി. അതിന് സഹായിച്ച സമുദായ നേതാക്കള്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും മുല്ലപ്പള്ളി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും പ്രചരണവും ഗുണം ചെയ്തു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT