Election

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സി.പി.ഐ.എം-ബി.ജെ.പി അവിശുദ്ധ സഖ്യമെന്ന് മുല്ലപ്പള്ളി

സംസ്ഥാനത്ത് ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി വടകരയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ വെച്ച് സിപിഐഎം-ബിജെപി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ശിവശങ്കര്‍ പുറത്ത് വരാനിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുസ്ലിം ലീഗുമായി അധികാരം പങ്കിട്ട സിപിഎമ്മിന് ഇപ്പോള്‍ ലീഗ് എങ്ങനെ വര്‍ഗീയപാര്‍ട്ടിയായെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിക്കുന്നു. ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യധാരണയുണ്ട്. തദ്ദേശ തെരെഞ്ഞെടുപ്പിലും ഈ ധാരണ വ്യക്തമാണ്. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം ആരോപിക്കുന്നു.

കോണ്‍ഗ്രസ് വിജയിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന പ്രചരണം മാധ്യമ സൃഷ്ടിയാണെന്നും അങ്ങനെയുള്ള ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. കുഞ്ഞാലിക്കുട്ടി മത്സരിക്കണോ എം.പി സ്ഥാനം രാജിവെക്കണോയെന്ന കാര്യത്തിലെല്ലാം തീരുമാനം എടുക്കേണ്ടത് ലീഗാണ്. അതില്‍ കോണ്‍ഗ്രസ് ഇടപെടുന്നില്ലെന്നും മുല്ലപ്പള്ളി

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ കേസ് മുന്നോട്ട് പോവാത്ത അവസ്ഥയാണുള്ളത്. അന്വേഷണം മരവിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT