Election

ബന്ധുക്കളെ കെട്ടിയിറക്കുന്നത് ദോഷമാകും, എ.കെ.ബാലന് പകരം ജമീല സ്ഥാനാര്‍ത്ഥിയാകുന്നതില്‍ സിപിഎമ്മിനകത്ത് എതിര്‍പ്പ്

പാലക്കാട് തരൂരില്‍ എ.കെ.ബാലന് പകരം ഭാര്യ പി.കെ ജമീലയെ സിപി.ഐ.എം സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി. കുടുംബവാഴ്ചക്കെതിരെ നിരന്തരം നിലപാടെടുക്കുന്ന പാര്‍ട്ടി ഇത്തരമൊരു തീരുമാനത്തില്‍ എത്തരുതായിരുന്നുവെന്നാണ് അണികളില്‍ നിന്നുള്‍പ്പെടെ ഉയരുന്ന അഭിപ്രായം. ജമീലയെ കെട്ടിയിറക്കുന്നത് പാര്‍ട്ടിക്ക് മണ്ഡലത്തില്‍ ദോഷം ചെയ്യുമെന്ന് തരൂരില്‍ പാര്‍ട്ടിക്കകത്തും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

പി.കെ ജമീല ഇക്കുറി സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത മന്ത്രി എ.കെ.ബാലന്‍ സമീപദിവസങ്ങളില്‍ നിഷേധിച്ചിരുന്നു. കള്ളവാര്‍ത്തകളാണ് പുറത്തുവരുന്നതെന്നായിരുന്നു ചാനല്‍ അഭിമുഖങ്ങളില്‍ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ മല്‍സരിക്കേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനിന്നതോടെയാണ് എ.കെ.ബാലന് സീറ്റ് നഷ്ടമായത്.

സി.പി.ഐ.എം സംസ്ഥാന സമിതിയാണ് എ.കെ.ബാലന് പകരം ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തല്‍. അതേ സമയം ഇത് മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്ന് പ്രദേശിക നേതൃത്വം വിലയിരുത്തുന്നു. പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് വേണമെങ്കിലും വരാമെന്നും ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ബാലന്‍ അടുത്ത ദിവസങ്ങളില്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിയില്‍ കരുത്തരായ ദളിത് നേതാക്കള്‍ ഉളളപ്പോള്‍ പി.കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്. സിപിഐഎം മുന്‍ കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായിരുന്നു പി.കെ കുഞ്ഞച്ചന്റെ മകള്‍ കൂടിയാണ് ഡോ.പി.കെ.ജമീല. ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം മിഷന്റെ ഡയറക്ടറാണ്.

2016ല്‍ എ.കെ.ബാലന്‍ 67,047 വോട്ടിനാണ് കോണ്‍ഗ്രസിലെ സി.പ്രകാശിനെ തരൂരില്‍ തോല്‍പ്പിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 64,175 വോട്ട് നേടിയായിരുന്നു എ.കെ.ബാലന്റെ വിജയം.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT