വിജയാശംസകള്‍ നേരുന്നുവെന്നായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം 
Election

ഇന്നസെന്റിന് പിന്തുണയുമായി റോഡ് ഷോയില്‍ മമ്മൂട്ടി, ഇങ്ക്വിലാബ് വിളിച്ച് പ്രവര്‍ത്തകരുടെ സ്വീകരണം 

THE CUE

ചാലക്കുടി ലോക്‌സഭാ മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റിന് വിജയം ആശംസിച്ച് മമ്മൂട്ടി ചാലക്കുടിയിലെ റോഡ് ഷോയില്‍. വല്ലം മുതല്‍ അങ്കമാലി വരെ നീണ്ട റോഡ് ഷോ സംവിധായകന്‍ കമല്‍ ആണ് ഉദ്ഘാടനം ചെയ്തത്. പെരുമ്പാവൂര്‍ വെങ്ങോലയില്‍ വച്ചാണ് റോഡ് ഷോയില്‍ മമ്മൂട്ടിയെത്തിയത്. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിയോടെയാണ് പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ ഇന്നസെന്റിന്റെ തുറന്ന വാഹനത്തിലെത്തിച്ചത്. എന്റെ വളരെ അടുത്ത സുഹൃത്താണ് ഏറെ കാലമായി സഹപ്രവര്‍ത്തകനുമാണ്, വിജയാശംസകള്‍ നേരുന്നുവെന്നായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം.

2014ല്‍ ആദ്യതവണ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് ചാലക്കുടി മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും വോട്ടഭ്യര്‍ത്ഥിച്ചും വിജയാശംസകള്‍ നേര്‍ന്നും എത്തിയിരുന്നു. കിഴക്കമ്പലം ചേലക്കുളത്ത് ഇന്നസെന്റിന്റെ പ്രചരണ വാഹനത്തിലും മമ്മൂട്ടി വിജയാശംസകളുമായി എത്തി. ഇക്കുറി പാര്‍ട്ടി ചിഹ്നത്തിലാണ് ഇന്നസെന്റ് മത്സരിക്കുന്നത്. യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബഹനാന്‍ ആണ് എതിര്‍സ്ഥാനാര്‍ത്ഥി.

ഇന്നസെന്റിന്റെ റോഡ് ഷോ കമല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു 

2014ല്‍ പി.സി.ചാക്കോയെ പരാജയപ്പെടുത്തിയാണ് ഇന്നസെന്റ് ചാലക്കുടി മണ്ഡലം പിടിച്ചെടുത്തത്. 13,884 വോട്ടുകള്‍ക്കായിരുന്നു ഇന്നസെന്റിന്റെ വിജയം.

തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍, എറണാകുളത്തെ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ പി രാജീവ്, ഹൈബി ഈഡന്‍ എന്നിവര്‍ മമ്മൂട്ടിയുടെ വീട്ടിലെത്തി പിന്തുണ തേടിയിരുന്നു. ആലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എ ആരിഫിന്റെ പുസ്തക പ്രകാശനം നിര്‍വഹിച്ചതും മമ്മൂട്ടിയാണ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT