Election

എല്‍ഡിഎഫിന് നൂറിലേറെ സീറ്റെന്ന് കോടിയേരി, ദൈവങ്ങള്‍ക്ക് വോട്ടുണ്ടെങ്കില്‍ എല്ലാവരുടെയും കിട്ടുമായിരുന്നു

ഈ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ചരിത്ര വിജയമാണ് ഇത്തവണ ലഭിക്കാന്‍ പോകുന്നത്. അനുകൂലമായി വിധിയെഴുതാത്ത ജില്ലകള്‍ പോലും അനുകൂലമാകും. ജനങ്ങള്‍ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു.

ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നുവെങ്കില്‍ എല്ലാവരുടെയും വോട്ട് ഇടതുപക്ഷത്തിനായിരിക്കുമായിരുന്നു. എല്ലാ വിശ്വാസികള്‍ക്കും സംരക്ഷണമൊരുക്കിയ സര്‍ക്കാരാണ്. മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു വിശ്വാസികള്‍ക്ക് സുരക്ഷിതത്വം ഒരുക്കിയ സര്‍ക്കാരാണ്.

ശബരിമലയില്‍ ഏറ്റവും വലിയ വികസനം നടപ്പാക്കിയത് ഈ സര്‍ക്കാരാണ്. ജമാ അത്തെ ഇസ്ലാമിക്കും ആര്‍എസ്എസിനുമെതിരെ ഉറച്ച നിലപാടുള്ള കക്ഷിയാണ് എല്‍ഡിഎഫ്. ഒരു വര്‍ഗീയ ശക്തിയുമായും എല്‍ഡിഎഫിന് സഖ്യമില്ല.

തലശേരിയില്‍ യുഡിഎഫും ബിജെപിയും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്നിട്ടുണ്ട്. അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാവും ഇത്തവണ വിധിയെഴുത്ത്. ഇടതുതരംഗമാണ് ഇക്കുറിയുണ്ടാവുക. നേമത്തെ പരാജയഭീതിയാണ് കുമ്മനം രാജശേഖരന്‍ ഇലക്ഷന്‍ ദിനത്തില്‍ പങ്കുവച്ചിരിക്കുന്നതെന്നും കോടിയേരി.

Kerala Assembly Election2021 kodiyeri balakrishnan on ldf

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT