Election

കെ.ബാബു ജയിച്ചത് ബി.ജെ.പി വോട്ടിലെന്ന് കെ.എസ്.രാധാകൃഷ്ണന്‍, സ്വരാജിന്റെ തോല്‍വിയില്‍ സിപിഎം ആരോപണം ശരിവച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ബിജെപി വോട്ടുക്കൊണ്ടാണ് തൃപ്പൂണിത്തുറയിൽ കെ ബാബു ജയിച്ചതെന്ന വെളിപ്പെടുത്തലുമായി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഡോ. കെ എസ് രാധാകൃഷ്ണൻ. കഴിഞ്ഞ തവണ തൃപ്പൂണിത്തുറയിൽ ബിജെപി നേടിയ വോട്ടുകളിൽ ഇക്കുറി കാര്യമായ കുറവുണ്ടായി. ഈ വോട്ടുകൾ കെ. ബാബുവിന് ലഭിച്ചതായും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. ഇത് എങ്ങനെ യുഡിഎഫിനു പോയി എന്നുള്ളത് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃപ്പൂണിത്തുറയിൽ സംഭവിച്ചത് മാത്രമല്ല , ബിജെപിയുടെ സംഘടനാ സംവിധാനത്തെയും ഡോ. കെ എസ് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ബിജെപിക്ക് നേതാക്കൾ മാത്രമാണ് ഉള്ളത്. താഴെത്തട്ടിൽ പ്രവർത്തകരില്ല. ആർ എസ് എസിന്റെ സഹായത്താലാണ് ബിജെപി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ മുൻപ് ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴും ബിജെപിയുടെ സംഘടനാ ദൗർബല്യം ചൂണ്ടിക്കാട്ടിയിരുന്നു. അതൊന്നും ഇപ്പോഴും പരിഹരിക്കുവാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒറിജിനൽ ഒരു സൈ ഫൈ സിനിമയല്ല, ഒരു ഫാന്റസി ത്രില്ലർ: സംവിധായകൻ റമീസ്

ത്രില്ലടിപ്പിക്കുന്ന ടൈം ട്രാവല്‍ കാണാന്‍ റെഡി ആയിക്കോ; ‘ഒറിജിനലി’ന് U/A 13+ സെൻസർ സർട്ടിഫിക്കറ്റ്

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

SCROLL FOR NEXT